കൊമ്പുള്ള കുഞ്ഞേച്ചി… അഞ്ജലിയ്ക്ക് ഒപ്പം കണ്ണൻ; ചിത്രം ഏറ്ററെടുത്ത് ആരാധകർ

കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ശിവാഞ്ജലിയെ പോലെതന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് കണ്ണന്‍. സ്‌ക്രീനില്‍ കണ്ണനായെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ്. കുസൃതികളുള്ള സ്‌നേഹ സമ്പന്നനായ കൊച്ചു അനിയന്റെ വേഷത്തില്‍ എത്തുന്നതിനാലാകാം താരത്തെ പ്രേക്ഷകര്‍ക്ക ഏറെയിഷ്ടം. സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരേപോലെ സജീവമായ അച്ചു കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളിലും, മറ്റ് മീഡിയ ഗ്രൂപ്പുകളിലും വൈറലായിരിക്കുന്നത്. കൊമ്പുള്ള കുഞ്ഞേച്ചി എന്ന ക്യാപ്ഷനോടെയാണ് അച്ചു, ഗോപിക അനിലൊത്തുള്ള ചിത്രം പങ്കുവച്ചത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. സാന്ത്വനം കുടുംബത്തിന്റെ വിശേഷങ്ങളും ഗോപികയുടെ വിശേഷങ്ങളുമെല്ലാമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കൂടാതെ, പാവം കുഞ്ഞേടത്തിക്ക് കൊമ്പുവച്ച കണ്ണനെ ശാസിക്കാനും ആരും മറക്കുന്നില്ല.\

Noora T Noora T :