മകൾക്കൊപ്പം നൃത്തം ചെയ്ത് പൂർണ്ണിമ; വീഡിയോയ്ക്ക് താഴെ പൂർണ്ണിമയുടെ കിടിലൻ കമന്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയും കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരു വ്യക്തിയാണ് പൂർണിമ.

മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണിമ ഒരു കൂട്ടുകാരി കൂടിയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ പൂര്‍ണിമ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ പൂർണ്ണിമയുടെ പ്രാർത്ഥന പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രാർത്ഥന പങ്കുവച്ചത്. വീഡിയോക്ക് താഴെ “ശോ സ്റ്റെപ്പ് തെറ്റി,” എന്ന് പൂർണിമ ഒരു കമന്റ് ചെയ്തിട്ടുണ്ട്.

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

അമ്മയെ പോലെ തന്നെ ഫാഷനിലും മുന്നിലാണ് പ്രാർത്ഥന. അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ വൈറലായിരുന്നു.

Noora T Noora T :