ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കും. അങ്ങനെയൊരാള്‍ എനിക്കുള്ളതില്‍ ഞാൻ ഭാഗ്യവതിയാണ്…

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് നടി ദുര്‍ഗ കൃഷ്‍ണ. ഇക്കാര്യം ദുര്‍ഗ കൃഷ്‍ണ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റീല്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ മോഹൻലാല്‍ എന്നാണ് ഉത്തരം.
ഇപ്പോഴിതാ മോഹൻലാലിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ദുര്‍ഗാ കൃഷ്‍ണ.

ഏട്ടാ, ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കും. അങ്ങനെയൊരാള്‍ എനിക്കുള്ളതില്‍ ഞാൻ ഭാഗ്യവതിയാണ്. സന്തോഷ ജന്മദിനം, ലാലേട്ടാ, ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നുവെന്നാണ് ദുര്‍ഗാ കൃഷ്‍ണ സോഷ്യൽ മീഡിയയിൽ കുറിച്ചത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ അനിയത്തിയായിട്ടാണ് ദുർഗ കൃഷ്ണ അഭിനയിച്ചത്.

അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമായിരുന്നുവെന്നും അത് തനിക്ക് വളരെയേറെ സന്തോഷം നൽകിയത്. മോഹൻലാൽ എങ്ങനെ മോഹൻലാലായി എന്ന് തനിക്ക് ഇപ്പോഴാണ് മനസിലായതെന്നും വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദുർഗ കൃഷ്ണ പറഞ്ഞു.

അതിപ്പോൾ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയിൽ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്ന ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. അത് തീര്‍ത്തും സ്വപ്നതുല്യമായ കാര്യമായിരുന്നു. അതും ലാലേട്ടന്റെ അനിയത്തി ആയിട്ട്. വളരെ സന്തോഷം തോന്നുന്ന കാര്യമാണെന്നായിരുന്നു താരം പറഞ്ഞത്

Noora T Noora T :