
ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് അബുദാബി പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയും ബ്ലാക് പോയിന്റിനും പുറമേ നിശ്ചിത കാലത്തേക്കു കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ വെയിലും തണുപ്പും പൊടിയുമേറ്റ് ശിക്ഷാ കാലാവധി കഴിയുമ്പോഴേക്കു വാഹനം കേടാകും.
ഇതൊഴിവാക്കാനാണ് സ്മാര്‍ട്ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സ്മാര്‍ട് ലോക്ക് ചെയ്ത് വാഹനം വ്യക്തിയുടെ ഉമടസ്ഥതയില്‍ തന്നെ സൂക്ഷിക്കുന്നതാണു പുതിയ സംവിധാനം.

smart locking for vehichles in abudabi