പ്രതിഫലം നോക്കി ഒപ്പിടാറില്ല; നിര്‍മാതാവിന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്; ശിവകാര്‍ത്തികേയന്‍

സിനിമയുടെ വലിപ്പം ആഴത്തില്‍ മനസിലാക്കിയതിന് ശേഷം മാത്രമേ താന്‍ പ്രതിഫലം വാങ്ങാറുള്ളുവെന്ന് ശിവകാര്‍ത്തികേയന്‍. നിര്‍മ്മാതാവിന്റെ കഴിവിനനുസരിച്ച് മാത്രമാണ് ഓരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്നത്.

കരാര്‍ ഒപ്പിടുന്നതിന് മുമ്പ്, സിനിമ നന്നായി മനസ്സിലാക്കും. കരിയറിന്റെ തുടക്കം മുതല്‍ നിശ്ചിത തുക പ്രതിഫലമായി എടുത്തിരുന്നില്ല. ഓരോ ചിത്രത്തിനും പ്രത്യേകം പണം നല്‍കും. നിര്‍മാതാവിന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്.

സിനിമയുടെ വലിപ്പം നോക്കിയശേഷമാണ് പ്രതിഫലത്തെ കുറിച്ച് തീരുമാനിക്കുകയുള്ളു. താന്‍ കാരണം നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് നിശ്ചയമുണ്ട്. സിനിമയുടെ ബിസിനസിനെ ബാധിക്കാത്ത തരത്തിലേ ഞാന്‍ പരീക്ഷണം നടത്തൂ.

കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഉണ്ടാക്കിയ സമ്പാദ്യം ഞാന്‍ നേടിയ വിജയങ്ങളും പരാജയങ്ങളും തെറ്റുകളുമാണ്. ഇതെല്ലാം തന്റെ പാഠങ്ങളാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ പറയുന്നു. ഇതോടൊപ്പം സംവിധായകനാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും താരം പറഞ്ഞു.

Vijayasree Vijayasree :