47 വയസ്സായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സിതാര

ഒരു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സിത്താര. ​ഗ്രാമീണസൗന്ദര്യത്തിന്റെ മുഖമായിരുന്ന സിത്താര മലയാളത്തിലേയും തമിഴിലേയുമെല്ലാം സൂപ്പർതാരങ്ങളുടെ നായികയായിരുന്നു. മഴവിൽക്കാവടി, ചമയം, ജാതകം, ​ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.

47 കാരിയായ സിതാര ഇന്നും വിവാഹം കഴിച്ചിട്ടില്ല . ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിരിക്കുകയാണ്

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല പിന്നീട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയായിരുന്നു- സിതാര പറയുന്നു.

ഇന്ന് സിനിമയിൽ മാത്രമല്ല ടെലിവിഷനിലും സജീവമാണ് സിതാര.

sithra

Noora T Noora T :