ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്‌സ് കൊടിയും പിടിച്ച്‌ മൂപ്പരെ പുകഴ്ത്തി മറക്കാന്‍;”സിത്താരം” ഫാൻസ് ചാവേർപ്പടയിൽ നിന്ന് രക്ഷപ്പെടാൻ മിനിമം പയേ ഗേൾഫ്രണ്ട്സിന്റെ പിന്തുണയെങ്കിലും വേണ്ടേ….ഗായികയ്ക്ക് ഭര്‍ത്താവ് നല്‍കിയ മറുപടി വൈറല്‍

കഴിഞ്ഞ ദിവസമായിരുന്നു പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ ഭർത്താവ് ഡോക്ടർ സജീഷിന്റെ പിറന്നാൾ. പിറന്നാളോടനുബന്ധിച്ച് സിതാരയും ഭര്‍ത്താവ് ഡോ. സജീഷും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പുകളാണ് ഇപ്പോൾ വൈറലാകുന്നത്. സജീഷിന്റെ ജന്മ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനുള്ള സിതാരയുടെ ശ്രമത്തെയാണ് രസകരമായിട്ടുള്ള കുറിപ്പ് സജീഷ് ഫേസ്ബുക്കിലിട്ടിരുന്നു. ഇതിന് സിതാര നല്‍കിയ മറുപടിയും ഈ മറുപടിക്ക് സജീഷ് നല്‍കിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ജന്മ ദിനത്തില്‍ കിട്ടാനായി, സമ്മാനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച്‌ പതിവ് പോലെ പാളിപ്പോയ പ്രിയ പത്‌നിയുടെ പിറന്നാള്‍ പ്രസന്റ് എന്ന് പറഞ്ഞാണ് സജീഷിന്റെ കുറിപ്പ് തുടങ്ങുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഓര്‍ക്കിഡും ഡ്രൈഫ്രൂട്‌സും അയല്‍ വീട്ടിലൊക്കെ കറങ്ങി, ഭാര്യ തന്നെ പോയി ശേഖരിച്ച്‌ മൂന്നാം ദിനമാണ് മുന്നിലെത്തിയതെന്നും സജീഷ് കുറിപ്പില്‍ പറയുന്നു. ഡ്രൈഫ്രൂട്‌സ് ആയതുകൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു. ഓര്‍ഡര്‍ ചെയ്തത് ഫ്രഷ് ഫഌവേഴ്‌സ് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. സമ്മാനം ഏതായാലും കൈയിലെത്തി എന്നും സജീഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിനാണ് സിതാരയുടെ രസകരമായി മറുപടി. ‘അലമ്ബാക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വാടാത്ത പൂവും ഒണക്ക മുന്തിരീം വാങ്ങിച്ചയച്ചത്. അത് മറന്നുവച്ച്‌ ഉറുമ്ബരിപ്പിച്ചിട്ട് ഇപ്പോ നിന്ന് കഥാപ്രസംഗം നടത്തുന്നോ. റൊമാന്റിക് ഗിഫ്റ്റ് അയക്കാന്‍ പോയ എന്നെ പറഞ്ഞാ മതി. ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്‌സ് കൊടിയും പിടിച്ച്‌. മൂപ്പരെ പുകഴ്ത്തി മറക്കാന്‍… സിവനെ’.

ഓഹോ. ഇപ്പോ അങ്ങനെയായോ? അലമ്പാക്കിയത് ഞമ്മളാ? “സമം” ഫ്രണ്ട്സിന്റെ കൂടെയുള്ള യാത്രയ്ക്കിടയിൽ രാത്രി 12 മണിക്ക് ഒന്ന് വിളിക്കാൻ കൂടെ മറന്ന് പോയിട്ട്. ഇപ്പോ സ്ക്രിപ്റ്റ് എഴുതുന്നോ? തീക്കട്ടയിൽ ഉറുമ്പരിക്കില്ല മോളേ…
അന്റെ റൊമാന്റിക്ക് കഥയൊക്കെ വിട്. പിന്നെ പയേ ഫ്രണ്ട്സിന്റെ കാര്യം; “സിത്താരം” ഫാൻസ് ചാവേർപ്പടയിൽ നിന്ന് രക്ഷപ്പെടാൻ മിനിമം പയേ ഗേൾഫ്രണ്ട്സിന്റെ പിന്തുണയെങ്കിലും വേണ്ടേ….
ഓരെല്ലാം ഇപ്പളും നമ്മളെ ക്ലോസ് ഫ്രെൻസന്നെ ട്ടാ.എന്നാണ് സജീഷ് അതിനുള്ള ഉത്തരമായി പറഞ്ഞിരിക്കുന്നത്.

സജീഷിന്റെ കുറിപ്പിലൂടെ…..

ജന്മദിനത്തിൽ കിട്ടാനായി സമ്മാനം ഓൺലൈനിൽ ഓർഡർ ചെയ്ത് സർപ്രൈസ് തരാൻ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്നിയുടെ പിറന്നാൾ പ്രസൻറ്….💝
അയൽ വീട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ഭാര്യ തന്നെ പോയി ശേഖരിച്ച് മൂന്നാം ദിവസം നമ്മുടെ മുന്നിലെത്തി! സംഗതി ഓർക്കിഡും, ഡ്രൈഫ്രൂട്സും ഒക്കെ ആയതു കൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു. 🤣🤣
(ഇനി, ഓർഡർ ചെയ്തത് ഫ്രഷ് ഫ്ലവേഴ്സ് ആയിരുന്നെങ്കിലെന്താകുമായിരുന്നു സ്ഥിതി…?😉😝😂)
എന്തായാലും സാധനം കൈയ്യിലെത്തി. ഒപ്പം ഒരു പ്രണയ ലേഖനവുമുണ്ടായിരുന്നു… 🥰 ‘അജ്ഞാത കാമുകി ‘ നേരിട്ട് കൊണ്ടുത്തന്നതു കൊണ്ട് ഒട്ടും ‘കൺഫ്യൂഷൻ’ ഉണ്ടായില്ല. (അല്ലെങ്കിൽ കുഴങ്ങിപ്പോയേനെ🤓😎)
“ഇടം” കുടുംബം ഷെഫ് ജിഷോവിന്റെ നേതൃത്വത്തിൽ കിടിലൻ ചോക്കളേറ്റ് ആൽമണ്ട് കേയ്ക്കുമായെത്തി.
അങ്ങനെ ഈ പിറന്നാളും ജോറ് ബാറായി.
എത്രയെത്ര ആളുകളാ വിളിച്ചും, സന്ദേശമയച്ചും, തമാശിച്ചും ബർത്ത് ഡെ ആശംസിച്ചത്… വെറുതെ മനസ്സുകൊണ്ട് മാത്രം ആശംസിച്ചവർ ഒട്ടനവധിയുണ്ട് എന്നും അറിയാം.
വിട്ടുപോയവർക്ക് ഇനിയും സമയമുണ്ട് ‘നാൾ’ പ്രകാരം ഇന്നാണ് ശരിക്കും ജന്മദിനം.
ഓർക്കപ്പെടുക എന്നതാണ് ഒരാൾക്ക് കിട്ടാവുന്ന യഥാർത്ഥ സമ്മാനം. ഈ പരിഗണനയ്ക്ക് കടപ്പാട് തീർക്കേണ്ടത് തിരിച്ചും ഓർത്തുകൊണ്ടാണെന്നറിയാം. (അതിൽ നമ്മൾ മോശക്കാരനാവാറില്ലല്ലോ)
എല്ലാർക്കും ഈ അണ്ഡകടാഹം നിറയെ സ്നേഹം;
നന്മകൾ….

sithara-husband- facebook post viral

Noora T Noora T :