ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല; തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്

കഴിഞ്ഞ ദിവസമായിരുന്നു റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കന്നഡ ചിത്രമായ ‘കാന്താര’യിലെ വരാഹ രൂപം ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവ് വന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല. കാന്തരയുടെ നിര്‍മ്മാതാക്കളെ ന്യായീകരിക്കുന്നില്ല. വരാഹരൂപം തൈക്കുടത്തിന്റെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം.

അങ്ങനെയാണെങ്കില്‍ ആ പാട്ടിന്റെ നിര്‍മ്മാതാക്കളോട് ഒരു ഫോണ്‍ കോളിലൂടെ പറയാനാവണം. എന്നാല്‍ ഈ രണ്ട് ഗാനങ്ങളും 72 മേളകര്‍ത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിറ്റാര്‍ റിഫുകളും ഗാനത്തിലെ ശ്രുതിയും തീര്‍ച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്.

ഇപ്പോള്‍ അതൊരു വലതുപക്ഷ ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു. മതതിന്റെയും രാഷ്ട്രീയത്തിന്റെയും പോരില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് എന്തുകൊണ്ട് പുറത്തുകടക്കാനാവുന്നില്ല. കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ഇതില്‍ നിന്നില്ലാം മാറി നില്‍ക്കേണ്ടതുണ്ട്’ എന്നും ശ്രീനിവാസ് പ്രതികരിച്ചു.

തൈക്കുടം ബ്രിഡ്ജിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വരാഹരൂപം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് കോടതി നല്‍കിയത്. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, സംവിധായകനായ ഋഷഭ് ഷെട്ടി, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഉത്തരവ് തുടരും.

Vijayasree Vijayasree :