ഇടുപ്പെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന ഗായിക എസ് ജാനകി ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രി വിട്ടു.
മൈസൂരുവിലെ ബന്ധുവീട്ടിൽ വെച്ച് മൂന്ന് ദിവസം മുൻപായിരുന്നു ജാനകി കാൽ തെന്നി വീണത്. ഇടുപ്പെല്ലിൽ പരിക്കേറ്റ ജാനകിയെ വേദന അധികമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രിക്രിയയ്ക്ക് ശേഷം ഇന്നാണ് എസ് ജാനകിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോള്‍ എസ് ജാനകിയെ കാണാൻ ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. തനിക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് ഗായിക അറിയിച്ചു.
Singer S.Janaki discharged from hospital after surgery..