ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു; വി പറഞ്ഞത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയ ഗായകന്‍

പ്രശസ്ത ഗായകന്‍ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്. കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജയറാം നായകനായി പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവല്‍സ്’ സിനിമയിലെ ‘ തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന തിരുവനന്തപുരം ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തെത്തുന്ന അല്ലു അര്‍ജുന്റെ ചിത്രങ്ങളിലും ഹരിശ്രീ ജയരാജ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് ആലുവ തോട്ടക്കാട്ടുകര എന്‍എസ്എസ് ശ്മശാനത്തില്‍ വച്ച് നടക്കും.

Vijayasree Vijayasree :