‘ഞാൻ ഒരു മെഗാസ്റ്റാറാണ്’ എന്ന് മമ്മൂട്ടി പറഞ്ഞു നടക്കാറില്ല; അദ്ദേഹത്തിനത് ഇഷ്ടവുമല്ല !! അതിന് രണ്ട് തെളിവുകളിതാ….

‘ഞാൻ ഒരു മെഗാസ്റ്റാറാണ്’ എന്ന് മമ്മൂട്ടി പറഞ്ഞു നടക്കാറില്ല; അദ്ദേഹത്തിനത് ഇഷ്ടവുമല്ല !! അതിന് രണ്ട് തെളിവുകളിതാ….

മലയാളത്തിന്‍റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ആരാധകർ ചാർത്തികൊടുത്ത ‘മെഗാസ്റ്റാർ’ എന്ന വിളിപ്പേര് സ്വയം ഉപയോഗിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് അദ്ദേഹം. താൻ ഒരു വലിയ താരമാണ് എന്ന ഭാവം മമ്മൂട്ടിക്ക് തീരെയില്ല താനും. ഇനി പറയാൻ പോകുന്ന ഈയടുത്ത് നടന്ന രണ്ടു സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്.

പോക്കിരിരാജ എന്ന ബമ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എന്നാല്‍ ഈ പോസ്റ്ററുമായി ബന്ധപ്പെട്ട് ആരും ശ്രദ്ധിക്കാത്ത കൗതുകകരമായ ഒരു കാര്യമുണ്ട്.

സംവിധായകന്‍ വൈശാഖ് ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ച പോസ്റ്ററാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അതിൽ ‘മെഗാസ്റ്റാര്‍ മമ്മൂട്ടി’ എന്ന് എഴുതിയിട്ടുണ്ട്.

ഇത് മമ്മൂട്ടി പങ്കുവെച്ച മധുരരാജയുടെ പോസ്റ്റർ ആണ്. ഇതിൽ നിങ്ങൾക്ക് ‘മെഗാസ്റ്റാർ’ എന്ന് കാണാൻ സാധിക്കില്ല. മെഗാസ്റ്റാർ എന്നുള്ളത് ഒഴിവാക്കിയ പോസ്റ്റർ ആണ് സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. അതായാത് താന്‍ മെഗാസ്റ്റാറാണെന്ന് തന്‍റെ തന്നെ പേജില്‍ വരുന്നതിലെ അനൗചിത്യം മമ്മൂട്ടി തിരിച്ചറിഞ്ഞു എന്നർത്ഥം.

മറ്റൊരു ഉദാഹരണം ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന സിനിമയുടെ പോസ്റ്റർ മമ്മൂട്ടിയും, അണിയറപ്രവർത്തകരും പങ്കുവെച്ചപ്പോഴുള്ള കാര്യമാണ്. രണ്ടു പോസ്റ്ററുകളും നോക്കിയാൽ നിങ്ങൾക്കത് മനസിലാക്കുകയും ചെയ്യും.

എപ്പോഴും എളിമയോടെ മാത്രം സംസാരിക്കുന്ന, ഒരു താരമെന്ന അഹങ്കാരം ഒരിക്കലും കാണിക്കാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യനെ കൂടി ഇത്തരം കാര്യങ്ങളിലൂടെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

Simplicity of Mammotty

Abhishek G S :