‘ആശാന്റെ മൂക്കിടിച്ചു പരത്തി’!; ഷൂട്ടിംഗിനിടെ നടന്‍ സിജു വില്‍സന് പരിക്ക്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് സിജു വില്‍സന്‍. ഇപ്പോഴിതാ താരത്തിന് സിനിമാ ഷൂട്ടിംഗിനിടയില്‍ പരിക്ക് പറ്റിയെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന്റെ മൂക്കിനാണ് പരിക്ക് പറ്റിയിരിക്കുന്നത്.

അപകടത്തെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയുടെ വീഡിയോ താരം തന്നെ തന്റെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോക്കൊപ്പം ‘ആശാന്റെ മൂക്കിടിച്ചു പരത്തി’ എന്ന് തുടങ്ങുന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

‘ആശാന്റെ മൂക്കിടിച്ചു പരത്തി’! എന്റെ സിനിമകളിലെ ഫൈറ്റിംഗ് സീക്വന്‍സുകള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, കാരണം ഇത് സിനിമകളുടെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായാണ് എനിക്ക് തോന്നുന്നത്, ഞാന്‍ അത് ശരിക്കും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ചില സമയങ്ങളില്‍ എനിക്ക് പരിക്കും ഏല്‍ക്കാറുണ്ട്.

ആ സമയങ്ങളില്‍ ഞാന്‍ എന്നെത്തെ മോട്ടീവേറ്റ് ചെയ്യും. കാരണം വേദനയും ഇതിന്റെയൊക്കെ ഒരു ഭാഗമാണ്. റിസ്‌ക് എടുക്കുന്നത് ഒരിക്കലും നിര്‍ത്തരുത്. പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുക. മികച്ച ഫൈറ്റ് കൊറിയോഗ്രാഫി ഒരുക്കിയതിന് സില്‍വ മാസ്റ്ററിന് നന്ദി.’ സിജു വില്‍സന്‍ കുറിച്ചു.

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സിജു ഇപ്പോള്‍ അഭിയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേല എന്ന ചിത്രത്തിലൂടെ ‘കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ബാലു വര്‍ഗീസ്, ധീരജ് ഡെന്നി, മനോജ്.കെ.യു, ലെന എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷമണിയുന്നുണ്ട്.

Vijayasree Vijayasree :