58ാം വയസില്‍ രണ്ടാമത്തെ മകന് ജന്മം നല്‍കി കൊ ല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസാവാലയുടെ പിതാവ്; സിദ്ധുവിന്റെ പുനര്‍ജന്മമെന്ന് പ്രേക്ഷകര്‍

കൊ ല ചെയ്യപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരന്‍ പിറന്നു. ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് ചരണ്‍ സിംഗ് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ പിതാവ് ബാല്‍കൗര്‍ സിംഗ് മകന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വിശദമാക്കിയത്.

മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു. 58ാം വയസിലാണ് ചരണ്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. 2022ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വര്‍ഷം മെയ് 29നാണ് കൊ ല്ലപ്പെട്ടത്. ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല.

2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കള്‍ക്കിടയില്‍ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങള്‍ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.

ഗായകന്‍ അന്തരിച്ചിട്ടും ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടിത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ ‘ജി വാഗണ്‍’ ഇറക്കിയത്. കൂടാതെ ജനപ്രിയ ആല്‍ബങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ‘ലെജന്‍ഡ്’, ‘സോ ഹൈ’, ‘ദി ലാസ്റ്റ് റൈഡ്’ തുടങ്ങിയ ഹിറ്റുകള്‍ മൂസാവാല തീര്‍ത്തിരുന്നു.

Vijayasree Vijayasree :