ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലൊകത്തെയാകെ ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ യുവ നടിയുടെ ലൈം ഗീകാരോപണം. നേരത്തെ മീടൂ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലു നടി തുറന്ന് പറഞ്ഞിരുന്നുവെങ്കിലും കേസിൽ കാര്യമായ പുരോഗതി സംഭവിച്ചിട്ടില്ലായിരുന്നു.
ഇപ്പോഴിതാ ബ ലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ സിദ്ദിഖിന് സമയവും നൽകി. മാത്രമല്ല, കേസിൽ 8 കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നൽകുന്നതിന് മുൻപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷക പറഞ്ഞത്. സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഉന്നയിച്ചത്. നടൻ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഞ്ജിത്ത് കുമാർ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറുപടി സത്യവാങ്മൂലം നൽകാനുള്ള സമയം വേണമെന്ന് സുപ്രീംകോടതിയിൽ സിദ്ദിഖിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അദ്ധ്യക്ഷനായ ബെഞ്ച് സിദ്ദിഖിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിൻ്റെ വാദം. 2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈം ഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാ ത്സംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കമെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു.