ആദ്യമായി എഴുതിയ ചിത്രങ്ങളിൽ മോഹൻലാൽ നായകനായി;സംവിധായകരായപ്പോഴും ആഗ്രഹം മോഹൻലാൽ ചിത്രമായിരുന്നു!

ലാൽ-സിദ്ധിഖ് കൂട്ടുകെട്ട് സമ്മാനിച്ച ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമ പ്രേമികളും,പ്രേക്ഷകരും മറക്കാനിടയില്ല.ഇരുവരുടെ കൂട്ടുകെട്ടിൽ വന്ന “റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളി വാല” തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.ശേഷം സിദ്ദിഖും ലാലും സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രങ്ങളും ബോക്സ് ഓഫിസിൽ വിജയം നേടിയിരുന്നു.എന്നാലിപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രവുമായി എത്തുകയാണ് സിദ്ദിഖ്.ചിത്രത്തിന്റേതായ പരിപാടികളുടെ ഭാഗമായി ഈ അടുത്തിടെ സിദ്ദിഖ് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മോഹൻലാലുമായുള്ള സിനിമാ ബന്ധത്തെ കുറിച്ച് കൂടുതൽ പറഞ്ഞത്.

എന്നത്തേയും പ്രിയ സംവിധായകൻ ഫാസിലിന്റെ സിനിമ സഹായികളായി ജോലി ചെയ്യുമ്പോൾ മുതലേ മോഹൻലാലുമായി നല്ല അടുപ്പം ഇവർക്കുണ്ടായിരുന്നെന്നും,ഇരുവരും കഥ എഴുതിയ ആദ്യ രണ്ടു ചിത്രങ്ങളിൻ മോഹൻലാൽ ആയിരുന്നു നായകനായി എത്തിയതെന്നും താരം പറയുന്നു കൂടാതെ “പപ്പൻ പ്രീയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ്” ഈ ചിത്രങ്ങളായിരുന്നു ആ കൂട്ടുകെട്ടിൽ ആദ്യം പിറന്ന ചിത്രങ്ങൾ.ഈ രണ്ടു ചിത്രങ്ങളും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങൾ ആണ്.ശേഷമാണ് ഇവർ തങ്ങളുടെ ആദ്യ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തപ്പോഴും റാംജി റാവു സ്പീക്കിങ്ങിലെ നായകനായി മനസ്സിൽ കണ്ടത് മോഹൻലാലിനെ ആണെന്നും പറയുന്നു.കൂടാതെ മോഹൻലാൽ, ശ്രീനിവാസൻ എന്നിവരെ ആണ് മുകേഷ്, സായി കുമാർ എന്നിവർക്ക് പകരം മനസ്സിൽ കണ്ടത്.

പക്ഷെ ആ ചിത്രത്തിൽ നായകന്മാരെ മാറ്റാനുള്ള കാരണം ഫാസിൽ സാറായിരുന്നു എന്നാണ് പറയുന്നത്. കാരണം വലിയ താരങ്ങളേക്കാൾ കുറച്ചു കൂടി പുതുമുഖങ്ങൾ ചെയ്താൽ ഈ ചിത്രം വർക്ക് ഔട്ട് ആവും എന്ന ഫാസിൽ സാറിന്റെ ഉപദേശം മാനിച്ചാണ് ഇവർ ആ ചിത്രം മുകേഷ്, നവാഗതനായ സായി കുമാർ എന്നിവരെ വെച്ച് ഒരുക്കിയത്.പറഞ്ഞതുപോലെ തന്നെ 1989 ഇൽ റിലീസ് ആയ ആ ചിത്രം സൂപ്പർ ഹിറ്റായി മാറി.മാത്രവുമല്ല ശേഷമുള്ള സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ വന്ന വിയറ്റ്നാം കോളനി എന്ന മോഹൻലാൽ ചിത്രം 1992 ഇലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയി മാറി എന്നും സിദ്ധിഖ് പറയുന്നു.

siddiq talk about mohanlal

Noora T Noora T :