ഭാഗ്യം വരാന്‍ ചെയ്തത്…, ഇപ്പോള്‍ എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ സമയമില്ല; ദിലീപിന്റെ അവസ്ഥ

പേരാണ് നമ്മളെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി. സിനിമാ രംഗത്ത് ഒരു ഗുമ്മിന് വേണ്ടി പേര് മാറ്റുന്നവര്‍ ഏറെയാണ്. ചിലര്‍ സ്‌റ്റൈലിനു വേണ്ടി മാറ്റിയാല്‍ ചിലര്‍ ഭാഗ്യത്തിന് വേണ്ടിയാണ് പേരും പേരിലെ സ്‌പെല്ലിംഗുകളും മാറ്റുന്നത്. ഇത്തരത്തില്‍ പേര് മാറ്റിയ ഒരുപാട് മലയാളി താരങ്ങളുണ്ട്. എന്നാല്‍ പേര് മാറ്റിയതിന് പിന്നാലെ ഇപ്പോള്‍ സ്ഥിരം എയറില്‍ നില്‍ക്കുന്ന ദിലീപിന്റെ കാര്യമാണ് കഷ്ടം.

ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ എന്ന വ്യക്തി ദിലീപായി മാറിയപ്പോള്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. മിമിക്രിയില്‍ നിന്ന് ബിഗ്സ്രീകിലേയ്ക്ക്.., അവിടെ നിന്നും നായകനിലേയ്ക്കും ജനപ്രിയ നായകനിലേയ്ക്കും അതിനും മുകളിലേയ്ക്കുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ കുറച്ച് കൂടെ ഭാഗ്യം വരട്ടെ എന്ന് കരുതി പേരിലെ സ്‌പെല്ലിംഗ് തന്നെ അങ്ങു മാറ്റി.

ഡി ഐ എല്‍ ഈ ഈ പി എന്ന ദിലീപിനെ കുറച്ച് കൂടെ മോഡിഫൈ ചെയ്ത് ഡി ഐ എല്‍ ഐ ഈ ഈ പി ദിലീപ് എന്നാക്കി. പിന്നീട് അങ്ങോട്ട് ദിലീപേട്ടന്‍ ഫുള്‍ എയറിലാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ സമയം കിട്ടിയിട്ടില്ല. അവിടെ നിന്ന് എപ്പോഴെങ്കിലും ഇറങ്ങിയാലും വേറെ എന്തെങ്കിലും കാര്യത്തിന് എയറില്‍ ആയിക്കോളും. ഭാഗ്യം തേടി പോയി മുട്ടന്‍ പണി കിട്ടി എന്ന് പറഞ്ഞാ മതിയല്ലോ.

എന്നാല്‍ ഇപ്പോള്‍ ഈ അനുഭവിക്കുന്നതെല്ലാം പണ്ട് ദിലീപ് പണികൊടുക്കാന്‍ വേണ്ടി കാണിച്ചു കൂട്ടിയതിന്റെയൊക്കെ ആഫ്റ്റര്‍ എഫെക്ട് ആണെന്നാണ് പൊതുവെയുള്ള സംസാരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിലീപിന് ചാത്തന്‍സേവയും മന്ത്രവാദവും കൂടോത്രവുമൊക്കെ ഉണ്ടെന്നുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോറുട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിത്തിരിഞ്ഞ് നടന്നിരുന്നു. അന്ന് ഒരാള്‍ തകര്‍ന്നു പോകാനും സ്വയം നല്ലതിനും വേണ്ടി നേരെ അല്ലാത്ത മാര്‍ഗ്ഗത്തില്‍ ചെയ്തതൊക്കെ തിരിച്ചടിക്കുന്നതാകാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്.

അടുത്തിടെ പേരിലെ മാറ്റത്തെ കുറിച്ച് ദിലീപ് തന്നെ പറയുകയും ചെയ്തിരുന്നു. ദിലീപ് എന്ന പേരില്‍ ചെറിയൊരു മാറ്റം വരുത്തിയത് എന്തിനാണെന്നാണ് താരം സൂചിപ്പിച്ചിരുന്നത്. ‘അത് ഒന്നുമില്ല. ന്യൂമറോളജിയെ പറ്റി കുറച്ച് പേര്‍ പറഞ്ഞിരുന്നു. പിന്നെ ഇങ്ങനെ പേര് മാറ്റുന്ന ആദ്യത്തെ ആള്‍ ഞാനല്ല. തെലുങ്കിലൊക്കെ ഇത് സര്‍വസാധാരണമാണ്. എന്നാല്‍ പിന്നെ അത് കൂടി നോക്കാമെന്ന് കരുതിയെന്നേയുള്ളുവെന്നായിരുന്നു ദിലീപ് പറഞ്ഞത്.

എന്റെ സമയദോഷം. പക്ഷേ ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്റെ പ്രേക്ഷകര്‍ എന്നോടൊപ്പം നില്‍ക്കുന്നു. എന്റയൊപ്പം നില്‍ക്കുന്ന ഡയറക്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ്, ടെക്‌നീഷ്യന്‍സ് ഒരുപാട് ആള്‍ക്കാരുണ്ടല്ലോ. എന്നെ മാത്രം അറ്റാക്ക് ചെയ്യുമ്പോഴും ഈ അടി എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആളുകള്‍ക്കും കിട്ടുന്നുണ്ട്. ഇന്‍ഡസ്ട്രിക്ക് തന്നെ ഭയങ്കര നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. സര്‍ക്കാരിനും സംഭവിക്കുന്നുണ്ടെന്നും ദിലീപ് പറയുന്നു.

‘എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മനസ്സാ വാചാ അറിയാത്ത കാര്യത്തിന് വേണ്ടി ഏഴു കൊല്ലമായിട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ക്കാന്‍ പലര്‍ക്കും താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ പിന്നെ ഞാന്‍ എന്ത് പറയാനാണ്? നമുക്കൊന്നും പറയാനും പറ്റില്ല. കാരണം ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മള്‍ പോകാന്‍.

നമ്മുടെ സമയദോഷം. ഞാനൊരു കലാകാരനാണ്. നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സിനിമയെ മാത്രം ഫോക്കസ് ചെയ്‌തേ ഞാന്‍ പോയിട്ടുള്ളൂ. ഇതിന് പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിട്ടില്ല. അതാണ് സംഭവിച്ചത്. ഞാന്‍ ഇന്‍ഡസ്ട്രിയിലുള്ളവരില്‍ ഇത്രയും പ്രശ്‌നം ആര്‍ക്കാണെന്ന് ദിലീപ് ചോദിക്കുന്നു. ഒരു അസ്ത്രം എടുത്ത് തൊടുത്തു വിടുമ്പോള്‍ അതിനു പിറകിലൊരു ആളുണ്ടാവുമല്ലോ. പറഞ്ഞു വന്നാല്‍ വേറൊരു വഴിയ്ക്ക് പോകും.

ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എനിക്കു സംസാരിക്കാന്‍ പറ്റില്ല. ചിലരെന്നോട് ചോദിക്കും; എല്ലാവരും വായില്‍ തോന്നുന്നതൊക്കെ ടിവിയില്‍ വന്നു പറയുന്നുണ്ടല്ലോ, ദിലീപിന് മാത്രമെന്താ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ഇതിനെക്കുറിച്ച് പറയാന്‍ പാടില്ല. ചിലപ്പോള്‍ മനസ്സില്‍ നിന്ന് അറിയാതെ വന്നു പോകുന്ന കാര്യങ്ങളെന്നല്ലാതെ. ഞാന്‍ ഫൈറ്റ് ചെയ്യുകയാണ് എന്നും ദിലീപ് പറയുന്നു.

Vijayasree Vijayasree :