ഇന്നത്തെ കാലത്താണ് കിരീടം സിനിമ പ്ലാൻ ചെയ്തിരുന്നെകിൽ അത് ജനിക്കത്ത് കൂടെയില്ല ; സംവിധായകൻ

മലയാള സിനിമയുടെ താരരാജാക്കന്മാരിലെ ഒരാളാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. മൂന്ന് പതിറ്റാണ്ടുകകളായി നിറസാന്നിധ്യമാണ് താരം . താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഡൂപ്പർ ഹിറ്റാണ്. അതിലൊരു ചിത്രമാണ് കിരീടം . മലയാള സിനിമയിൽ തന്നെ വൻ ചലനം ഉളവാക്കിയ ചിത്രമാണ് കിരീടം . ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 89 കാലഘട്ടത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. ലാലേട്ടന്റെ ഇതിഹാസ ചിത്രം എന്ന് അറിയപ്പെടുന്ന ചിത്രമാണ് കിരീടം. ഇന്നും അത് അങ്ങനെ തന്നെ നിലനിൽക്കുന്ന ചിത്രമാണ് . മലയാളികൾ ഓരോരുത്തരും നെഞ്ചിലേറ്റിയ ചിത്രം .

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അത്. എന്നാലിതായിപ്പോൾ ചിത്രത്തെ കുറിച്ച് ആ രഹസ്യം വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ .

ഒരു സാധാരണക്കാരനായ യുവാവ് എങ്ങനെ ഗുണ്ടയായി മാറുന്ന സാഹചര്യമാണ് കിരീടത്തിന്റെ പശ്ചാത്തലം. എന്നാൽ , ഈ ചിത്രം ഈ കാലഘട്ടതാണ് ഇറങ്ങിയിരുന്നെങ്കിൽ അന്ന് നേടിയ വിജയം നേടില്ലായിരുന്നു . ഒരു ഇതിഹാസ ചിത്രമായി മാറില്ലായിരുന്നു – സിബി മലയിൽ പറഞ്ഞു .
പുതിയ തലമുറയുടെ പ്രയോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കിൽ കിരിടം എന്ന സിനിമയെ
ഇന്ന് ഉണ്ടാകില്ലായിരുന്നു. അവസാന രംഗം വരെ കാത്തിരുന്നാൽ അഭിനയിക്കാൻ പറ്റാതെ വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. കിഡ്നി ഫൗണ്ടേഷൻ ചെയ്ർമാൻ ഫാ. ഡേവിഡ് ചിറമ്മൽ ചാക്കോള-ഓപ്പൻ, റോസി അനുസ്മരണ അവാർഡ് ദാന ചടങ്ങിലായിരുന്നു പുതിയ കാലത്തെ ചിത്രങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞത്.

ഇതിനുപുറമേ, ചിത്രത്തെ കുറിച്ചുളള പുതിയ തലമുറയുടെ അഭിപ്രായവും സംവിധായകൻ പങ്കുവെച്ചു.
ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛനായി എത്തിയത് തിലകൻ ആയിരുന്നു. അച്ഛനെ മാർക്കറ്റിൽവെച്ച് വില്ലൻ (കീരിക്കാടൻ ജോസ്) തല്ലുന്നത് കാണുന്ന മകൻ, അച്ഛനെ രക്ഷിക്കാൻ വേണ്ടി വില്ലനെ തിരിച്ചടിക്കുന്നു. തുടർന്ന് സേതുമാധവനേയും കീരിക്കാടനേയും പോലീസ് അറസ്റ്റ് ചെയ്യുന്നു. ഈ സംഭവത്തിനു ശേഷമാണ് സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുന്നത്. എന്നാൽ ഇന്നത്തെ കാലത്താണെങ്കിൽ അച്ഛനെ മർദിക്കുന്നത് കണ്ടാൽ എസ്ഐ പട്ടികയിലുളള മകൻ അതിലിടപെടാതെ ബുദ്ധിപരമായി മാറി നിൽക്കുകയാണ് വേണ്ടതെന്ന് ഒരു സംവാദത്തിൽ ഒരു വിദ്യാത്ഥി തന്നോട് പറഞ്ഞിരുന്നെന്നും സിബി മലയിൽ പറഞ്ഞു.

ഇന്നത്തെ തലമുറ വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ശരിയായി കാണുന്നില്ല, പകരം അവർ കാര്യങ്ങൾ ബുദ്ധി പരമായി മാത്രമാണ് വിലയിരുത്തത്. അച്ഛനെ തല്ലിയ ആളെ നടുറേഡിലിട്ട് തല്ലുന്നതിന് പകരം എസ് ഐ ആയതിനു ശേഷം പകരം വീട്ടാനായി ഉപയോഗിക്കാം, അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കാം എന്നുമായിരുന്നു വിദ്യാർഥിയുടെ അഭിപ്രായം.

ലോഹിതദാസിനു കിരീടം സിനിമ എഴുതാനുള്ള ആശയം ലഭിക്കുന്നത് ലോഹിയുടെ പ്രദേശത്തൊക്കെ പറഞ്ഞു കേട്ടിരുന്ന ഒരു കഥയിൽ നിന്നുമാണത്രേ ഉണ്ടായത്. കേശവൻ എന്ന് പേരുള്ള റൗഡിയെ മദ്യത്തിന്റെ ലഹരിയിൽ അടിച്ചിട്ട ആശാരിയുടെ കഥയിൽ നിന്നാണ് കിരീടം എന്ന സിനിമ ഉണ്ടായത്. ചാലക്കുടിയിൽ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു, കേശവൻ എന്നായിരുന്നു പുള്ളിയുടെ പേര്. കേശവൻ പലരെയും കൊന്നിട്ടുണ്ട് കൈ വെട്ടിയിട്ടുണ്ട്, കൊല്ലാതെ കൊന്നിട്ടുണ്ട്, കേശവന്റെ പേര് കേട്ടാൽ ആരും ഒന്നും വിറയ്ക്കുമായിരുന്നത്രേ. ഈ കേശവനെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേയ്ക്ക് താമസിക്കാൻ എത്തിയ കുടുംബനാഥനായ ഒരു ആശാരി അടിച്ചു വീഴ്ത്തിയത്. തുടർന്ന് രായ്ക്കുരാമായണം ആശാരിയും കുടുംബവും അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.

sibimalayil-kireedam- experience

Noora T Noora T :