പൊളിറ്റിക്കല്‍ കറക്‌ട്‌നസ് ചികയുമ്ബോള്‍ കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്

പൊളിറ്റിക്കല്‍ കറക്ടനസ് നോക്കുന്നത് സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുമെന്ന് സംവിധായകന്‍ സിബി മലയില്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത് .

സിബി മലയിലിന്റെ വാക്കുകള്‍

സിനിമ ആത്യന്തികമായി ഒരു കലാരൂപം എന്ന രീതിയില്‍ ആസ്വദിക്കപ്പെടണം എന്നാണ് ഞാന്‍ കരുതുന്നത്. ഏതൊരു കലയും പൂര്‍ണമാകുന്നത് അത്തരത്തില്‍ സംവദിക്കപ്പെടുമ്ബോഴാണ്. സിനിമ സമൂഹത്തില്‍നിന്നു തന്നെയാണ്. പ്രചോദനം ഉള്‍ക്കൊള്ളുന്നത്.

അതുകൊണ്ടുതന്നെ സമൂഹത്തിലെ നന്മകളും തിന്മകളും പൊളിറ്റിക്കലും. വര്‍ണ, വര്‍ഗ, ജാതി, ലിംഗ വിവേചനങ്ങള്‍ യാഥാര്‍ഥ്യമായി നമ്മുടെ മുമ്ബിലുണ്ട്. അതിനെ മഹത്വവല്‍കരിക്കുമ്ബോഴാണ്.

എതിര്‍ക്കപ്പെടേണ്ടത്‌. ഒരു കലാസൃഷ്ടി ഇഴകീറി അതിന്റെ പൊളിറ്റിക്കല്‍ കറക്‌ട്‌നസ് ചികയുമ്ബോള്‍ അവിടെ.
കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്..

Noora T Noora T :