ഒരു പുരുഷനിൽ നിന്നും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകും; ശ്വേതാ മേനോൻ

ഒരു പുരുഷനിൽ നിന്നും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ലാലേട്ടൻ നൽകുമെന്ന് ശ്വേതാ മേനോൻ. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത്. മോഹൻലാലിൽ നിന്ന് അത് നിർലോഭം ലഭിക്കുമെന്നാണ് ശ്വേതാമേനോൻ പറയുന്നത്

ഭക്ഷണപ്രിയൻ മാത്രമല്ല നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാലേട്ടൻ. നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനിൽ കൊണ്ടുവരും. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെനനും ശ്വേത ഒരു അഭിമുഖത്തിൽ പറയുന്നു

മോഹൻലാലിനൊപ്പം ഒട്ടേറെ സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. പരദേശിയും കീർത്തിചക്രയും ആകാശഗോപുരവും കാക്കകുയിലും എല്ലാം ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രങ്ങൾ ആണ്. മോഹൻലാലിനെ സ്നേഹത്തോടെ ‘ലാട്ടൻ’ എന്നും ശ്വേതയെ ‘അമ്മ’ എന്നുമാണ് പരസ്പരം വിളിക്കുന്നത്. മോഹൻലാലിന്റെ ഈ സ്പെഷ്യൽ കെയർ തന്നെയാണ് ഏതൊരു സ്ത്രീയും ലൊക്കേഷനുകളിൽ ആഗ്രഹിക്കുന്നത് എന്ന് ശ്വേതാ മേനോൻ പറയുന്നു.

Noora T Noora T :