ആ അവസരത്തിന്റെ ഭാരവും മൂല്യവും ഇപ്പോൾ ഞാൻ മനസിലാക്കുന്നു; ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിതയാണ് നടി ശ്രുതി ഹാസൻ. മറ്റ് താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായി കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ നിന്നും മാറി കരിയറിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി ഹാസൻ. ​ഹിന്ദി സിനിമയിലാണ് തുടക്കം കുറിച്ചതെങ്കിലും നടിക്ക് കരിയർ വളർത്താനായാത് തെന്നിന്ത്യൻ സിനിമകളിലാണ്.

പ്രശാന്ത് നീലിന്റെ സാലാർ ആണ് നടിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. സിനിമ മേഖലയിൽ 14 വർഷമായെങ്കിലും അഭിനയത്തിൽ മാത്രമല്ല കഴിവ് തെളിയിച്ചിട്ടുള്ളത്. ശ്രുതി ഹാസൻ എന്ന ഗായികയ്ക്ക് ആരാധകർ ഏറെയാണ്.


ഞാൻ ഇത് ആരംഭിച്ചപ്പോൾ ആളുകൾ പറഞ്ഞു സംഗീതത്തെ കുറിച്ച് ഒരുപാട് സംസാരിക്കരുത് എന്ന്, കാരണം ഞാൻ സിനിമകളിൽ വ്യതിചലിക്കുമോ എന്ന് അവർ കരുതി. പക്ഷെ ഇന്ന് ബഹുമുഖ കലാകാരന്മാരെ കൂടുതൽ ആളുകൾ ബഹുമാനിക്കുന്നു. തീർച്ചയായും, സ്വതന്ത്ര സംഗീതവുമായി താരതമ്യപ്പെടുത്തുമ്പോൾ സിനിമകൾ ശ്രദ്ധയാകർഷിക്കുന്നുണ്ട്, പക്ഷേ രണ്ടും കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമാണ്,’ ശ്രുതി പറയുന്നു.

കമൽ ഹാസന്റെ ‘തേവർ മകൻ’ എന്ന ചിത്രത്തിന് വേണ്ടി ”പോട്രി പാടാടി പൊന്നേ” എന്ന ഗാനം ആലപിക്കുമ്പോൾ അഞ്ച് വയസായിരുന്നു. ഇളയരാജയെ പോലുള്ള ഒരു സംഗീതജ്ഞനുവേണ്ടി അന്ന് പാടി. ഞാൻ ഉപയോഗിച്ച ചെറിയ മൈക്രോഫോൺ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, എല്ലാവരും എന്നോട് നല്ലതായാണ് നിന്നത്. ആ അവസരത്തിന്റെ ഭാരവും മൂല്യവും ഇപ്പോൾ ഞാൻ മനസിലാക്കുന്നു. അന്ന് എന്നേക്കാളും അച്ഛനായിരുന്നു പരിഭ്രാന്തി,’ ശ്രുതി കൂട്ടിച്ചേർത്തു.
വിക്രമിന്റെ ലക്ഷ്യം എന്ത് .

AJILI ANNAJOHN :