സ്ഥിരം യാത്രക്കിടയിൽ മെഹ്റിൻ ഷെബീർ ആ പൈപ്പിനടുത്ത് പലരെയും കാണാറുണ്ട്. സെൽഫി എടുക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ജാഥകൾ ,.പക്ഷേ ആരും വെള്ളമൊഴുകിപ്പോകുന്ന ആ പാവം പൈപ്പിനെ ശ്രദ്ധിക്കാറില്ല…

പ്രണയദിനവും മറ്റു പലദിനങ്ങളുമൊക്കെ മറക്കാതെ ആഘോഷമാക്കുകയും പങ്കു വെക്കുകയും ചെയ്യുന്ന മലയാളികൾ പക്ഷെ ഇന്ന് ലോക ജല ദിനമാണെന്ന കാര്യം മനഃപൂർവ്വമെങ്കിലും മറന്നതായി നടിക്കും . കാരണം ഇപ്പോൾ നമുക്ക് ഉപയോഗിക്കാൻ വെള്ളമുണ്ട് . എന്നാൽ ഒരുകാലത്ത് യദേഷ്ടം ഉപയോഗിച്ചിരുന്ന ജലം ഇന്ന് പാഴാക്കി പാഴാക്കി മനുഷ്യൻ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിലാക്കി.

നാളെ എന്ന കാര്യം ആരും ചിന്തിക്കുന്നില്ല. എല്ലാവരും അന്നന്നത്തെ കാര്യങ്ങളുമായി മുൻപോട്ട് പോകുന്നു. അതിനിടയിൽ ഒരു കൊച്ചു പെൺകുട്ടി തന്റെ കാഴ്ചപ്പാടിലൂടെ ജലം പാഴാക്കുന്നതിനെതിരെ ഒരു ഷോർട് ഫിലിം ചെയ്തു ശ്രദ്ധ നേടുകയാണ്.

തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ മെഹ്റിൻ ഷെബീർ ആണ് “തുള്ളി” എന്ന ഷോർട്ട് ഫിലിം ലോകജലദിനമായ മാർച്ച് 22 ന് പുറത്തു വിടുന്നത്. ഈ നാലാം ക്‌ളാസ്സുകാരിയാണ് ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നതും.

സ്കൂൾ ബസിലെ സ്ഥിരം യാത്രക്കിടയിൽ നാലാം ക്ലാസുകാരി മെഹ്റിൽ ഷെബീറിനെ അലട്ടുന്ന ഒരു കാഴ്ചയായിരുന്നു റോഡരികിലെ ആ പൈപ്പ്.ആർക്കും ഉപകാരമില്ലാതെ കുടിവെള്ളം സദാ പാഴായിക്കൊണ്ടിരിക്കുകയാണ് ആ പൈപ്പിൽ നിന്ന്. ആ പൈപ്പ് നന്നായി അടച്ച് വെള്ളം പാഴാവുന്നത് നിർത്തണമെന്ന് മെഹ്റിൻ എന്ന പമ്മുവിന് ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാം അവൾ സ്കൂൾ ബസിലല്ലേ

സ്ഥിരം യാത്രക്കിടയിൽ മെഹ്റിൻ ഷെബീർ ആ പൈപ്പിനടുത്ത് പലരെയും കാണാറുണ്ട്. സെൽഫി എടുക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ജാഥകൾ അങ്ങനെ പലതും.പക്ഷേ ആരും വെള്ളമൊഴുകിപ്പോകുന്ന ആ പാവം പൈപ്പിനെ ശ്രദ്ധിക്കാറില്ല.വീട്ടിൽ ഈ വിവരം മെഹ്റിൻ പറഞ്ഞു, മാത്രമല്ല പപ്പയോടൊപ്പം ആ പൈപ്പിനടുത്തെത്തി മൊബൈലിൽ ആ ദൃശ്യം പകർത്താനും തയ്യാറായി.തിരികെ വീട്ടിലെത്തിയപ്പോൾ കുടുംബ സുഹൃത്തുക്കളായ കുമാറും സുരേഷും അവിടെയുണ്ട്. ഷൂട്ട് ചെയ്ത വിഷ്വൽസ് അവരെ കാണിച്ചപ്പോഴാണ് ഒരു ഷോർട്ട് ഫിലിമിന് ഇത് വിഷയമാക്കിക്കൂടെ എന്ന് സുരേഷും കുമാറും ചോദിച്ചത്.

അങ്ങനെ നാലാം ക്ലാസുകാരി മെഹ്റിൻ ഷെബീർ “തുള്ളി” എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായികയായി.ആശയം മുന്നോട്ടുവെച്ച കുമാറും സുരേഷ് പുന്നശേരിലും നിർമ്മാതാക്കളായി. മൊബൈലിൽ ഷൂട്ട് ചെയ്ത ക്യാമറാമാനാവട്ടെ പമ്മുവിന്റെ കസിൻ ബ്രദറായ അഫ്നാൻ. സ്ക്രിപ്റ്റ് തയ്യാറാക്കിയത് മറ്റൊരു കസിനും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ റിസ്വാൻ. സ്മിതാ ആന്റണിയുടെ സംഗീതം. പ്രധാന വേഷത്തിൽ വിംഗ് സ് ക്രിയേഷൻസ് അജീഷ് കുമാർ (കണ്ണൻ)

പമ്മു എന്ന മെഹ്റിൻ ഷെബീറിന്റെ ഷോർട്ട് ഫിലിം മോഹത്തിന് മേഴ്സി മോൾ എം ബിയുടെയും ചേങ്കോട്ടുകോണം ശ്രീനാരായണ സ്കൂളിലെ ടീച്ചർമാരുടെയും പിന്തുണയുണ്ടായിരുന്നു. താൻ ജീവിക്കുന്ന സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുള്ള നിരീക്ഷണ പാടവമാണ് തുള്ളി എന്ന ഹ്രസ്വചിത്രമൊരുക്കാൻ മെഹ്റിന് സഹായകമായത്.

short film based on world water day directed by 4th standard student mehrin shebir

Sruthi S :