മമ്മൂക്ക പറയുമായിരുന്നു… എടാ… ഷൈനെ അത് വിട്ടേക്കാൻ, പക്ഷെ ഇടയ്ക്കിടെ അത് പിന്നേയും തികട്ടി വരും; ഷൈൻ പറയുന്നു !

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ തന്നെ ഷൈന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിത തന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വിചിത്രം പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തനിക്ക് മാനസീകമായി ഉണ്ടാകുന്ന വേദനകൾ എത്രത്തോളമാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ‘തല്ലുമാല അനൗൺസ് ചെയ്തപ്പോൾ ഞാൻ അതിന്റെ ഭാ​ഗമായിരുന്നില്ല.’

തല്ലുമായ അനൗൺസ് ചെയ്തശേഷം കൊവിഡ് വന്നത് കൊണ്ടാണ് ഞാൻ ‌ലവ് സിനിമ‌ ചെയ്തത്. അപ്പോഴും ഞാൻ തല്ലുമാലയുടെ ഭാ​ഗമായിരുന്നില്ല. ഏറ്റവും അവസാനം തല്ലുമാലയുടെ ഭാ​ഗമായ ആളാണ് ഞാൻ. ഞാനൊരു ​ഗസ്റ്റിനെപ്പോലെയായിരുന്നു.’

‘തല്ലുമാലയുടെ ഡീപ്പ് പ്രീപ്രൊഡക്ഷൻ സമയത്ത് ഞാനുണ്ടായിരുന്നില്ല. അതുകൊണ്ട് തല്ലുമാലയിലെ പല കഥകളും അറിയില്ല. പടം കണ്ട് ശേഷം തല്ലുമാലയുടെ കഥ മനസിലായി. തല്ലുമാല ചെയ്യുന്ന സമയത്ത് കാലിന്റെ ലി​ഗമന്റിന് പ്രോബ്ലം ഉണ്ടായിരുന്നു. പക്ഷെ ശാരീരികമായ വേദനയെക്കാളും മാനസീകമായ വേദനയായിരുന്നു കൂടുതൽ വിഷമിപ്പിച്ചത്.’ഫിസിക്കൽ പെയിൻ എഫക്ട് ചെയ്യാറില്ല. മാനസീകമായ വേദന മാറാൻ കുറച്ച് സമയമെടുക്കും. ഭീഷ്മയുടെ സമയത്ത് മമ്മൂക്ക പറയുമായിരുന്നു… എടാ… ഷൈനെ അത് വിട്ടേക്കാൻ. പക്ഷെ ഇടയ്ക്കിടെ അത് പിന്നേയും തികട്ടി വരും. കാലിന് ഇപ്പോഴും ഇടയ്ക്കിടെ വേദന വരും. ഇറങ്ങുന്ന എല്ലാ പടത്തിലും അഭിനയിക്കണമെന്നതാണ് ആ​ഗ്രഹം. പക്ഷെ സാധിക്കുന്നില്ല.’

‘മാത്രമല്ല കാലിന് വേദനയാണെന്ന് പറഞ്ഞ് ഇരുന്നാൽ നമുക്ക് വരുന്ന പടങ്ങൾ ആ വഴി പോകും. സംവിധാനം എനിക്ക് ഒട്ടും താൽപര്യമില്ലാത്ത മേഖലയാണ്. അതിന് ബുദ്ധി, ക്ഷമ, ലീഡർഷിപ്പ് ക്വാളിറ്റിയൊക്കെ വേണം. അത്രയും കഷ്ടപ്പെടാൻ എനിക്ക് വയ്യ’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തിറക്കിയിരുന്നു. പേര് പോലെ തന്നെ വിചിത്രാനുഭവം നൽകുന്ന ചിത്രമായിരിക്കും വിചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‌അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും പുതിയ പരീക്ഷണം തന്നെ ആയിരിക്കും വിചിത്രമെന്ന് അടിവരയിടുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു. നിഖിൽ രവീന്ദ്രനാണ് വിചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

AJILI ANNAJOHN :