ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഹോട്ടലിലെ റെയ്ഡിനൊക്കെ ശേഷം ലഹ രിഉപയോ​ഗം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. വീണ്ടും ചിട്ടയോടുള്ള ജീവിതത്തിലേയ്ക്ക് തിരികെ വരികയായിരുന്നു.

ഒരു ദുശ്ശീലങ്ങളും ഇല്ലായിരുന്നു. എന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെയുള്ള വ്യത്യാസം മനസിലാക്കാൻ സാധിക്കുന്നുണ്ട്. ല ഹരി ഉപയോ​ഗിക്കുന്നതിന് പകരമായി ​ഗെയിംസിലും മറ്റും സമയം കണ്ടെത്തി. ഇനി അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുതെന്ന ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് ചികിത്സയ്‌ക്ക് പോകാനും ഞാൻ സമ്മതിച്ചത്.

ഞാൻ പുറകിലുള്ള സീറ്റിലായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഡാഡിയോട് ബിസ്ക്കറ്റ് ചോദിച്ചിരുന്നു. പിന്നീട് ഉണർന്നപ്പോൾ റോഡിൽ കിടക്കുന്നു. വണ്ടി മുഴുവനായും തകർന്നു. അപകടത്തിൽ എനിക്കാണ് എന്തെങ്കിലും സംഭവിച്ചിരുന്നതെങ്കിൽ ഡാഡിയ്ക്ക് ഒട്ടും സഹിക്കാൻ പറ്റില്ലായിരുന്നു. റോഡ‍ിൽ കിടന്ന സമയത്ത് അമ്മയെ ഒന്നു പിടിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.

എന്റെ കൈ ഒടുങ്ങിതൂങ്ങി കിടക്കുകയായിരുന്നു. ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചുപറ‍ഞ്ഞു. ഡാഡി മരിച്ചുവെന്ന് അറിഞ്ഞു. അമ്മ എപ്പോഴും ഡാഡിയെ അന്വേഷിച്ചുകൊണ്ടിരുന്നു. നമ്മളോടൊപ്പമുണ്ടെന്ന് പറഞ്ഞ് ഞാൻ കരയുമായിരുന്നു. അമ്മയ്‌ക്ക് എല്ലാം മനസിലായി എന്നാണ് വിചാരിച്ചിരുന്നത്.

പക്ഷേ, കുറച്ച് നേരം കഴിഞ്ഞ് അമ്മ വീണ്ടും ഡാഡി എവിടെയെന്ന് ചോദിക്കും. അമ്മയ്‌ക്ക് ആ സമയത്ത് കുറച്ച് ഓർമക്കുറവുമുണ്ടായിരുന്നു. അവസാനമായി ഡാഡിയെ നന്നായി കാണാൻ പോലും അമ്മയ്‌ക്ക് സാധിച്ചില്ലെന്നും ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ സംസാരിക്കവെ തുറന്ന് പറഞ്ഞു.

സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിയ്ക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.

തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത്. വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാർഥ ശ്രമത്തിലായിരുന്നു ഷൈൻ. ചികിത്സ പൂർത്തിയാക്കാൻ കുടുംബവും ഒപ്പം നിന്നു ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ദുരന്തം അതിഥിയാകുന്നത്.

Vijayasree Vijayasree :