നെപ്പോട്ടിസത്തിലൂടെ എന്റെ പിള്ളേർ‌ക്ക് സിനിമയിൽ അവസരം കിട്ടിയിട്ടില്ല, ഇന്ന് അവർ എവിടെ എങ്കിലും എത്തി നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഹാർഡ് വർക്കിന്റെ ഫലമാണ് ;സിന്ധു

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. സിന്ധുവിന്റെ യുട്യൂബ് വീഡിയോകൾക്കും സോഷ്യൽമീഡിയ പോസ്റ്റുകൾക്കുമാണ് ആരാധകർ കൂടുതൽ‌. എപ്പോഴും തന്റെ ആരാധകരുമായി കണക്ടഡായി ഇരിക്കാനും അവരുടെ ജെനുവിനായുള്ള ചോ​ദ്യങ്ങൾക്ക് മറുപടി പറയാനും സിന്ധു കൃഷ്ണ ശ്രമിക്കാറുണ്ട്.

അത്തരത്തിൽ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണ കുമാർ നൽകിയ മറുപടി വൈറലായിരുന്നു. നാല് പെൺകുട്ടികളുടെ അമ്മയായ സിന്ധുവിനോട് മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമില്ലേ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം യൂസർ ചോദിച്ചത്. ഇതിന് വളരെ മിതത്വം പാലിച്ച് ഔചിത്യ പൂർണമായ മറുപടിയാണ് സിന്ധു നൽകിയത്. തന്റെ നാല് പെൺമക്കളെയും റാണിമാരെ പോലെയാണ് സിന്ധു നോക്കുന്നത്.

സിന്ധുവിനെ അമ്മ റോളിനാണ് ആരാധകർ കൂടുതൽ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും വേണ്ടി ഓടി നടക്കാനും അവർ‌ക്ക് വീഡിയോകൾ ഷൂട്ട് ചെയ്ത് കൊടുക്കാനും ഒരുക്കാനുമെല്ലാം സിന്ധു കൃഷ്ണയാണ് മുന്നിൽ നിൽക്കാറുള്ളത്. എങ്ങനെ ഇത്രത്തോളം മനോഹരമായി അമ്മ റോൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നുവെന്ന ചോദ്യം സ്ഥിരമായി സിന്ധു കൃഷ്ണ കേൾക്കാറുണ്ട്.

മക്കളോടൊപ്പം ഷൂട്ടിങ് സെറ്റുകളിൽ കൂട്ട് പോകുന്നതും സിന്ധു തന്നെയാണ്. സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും പ്രണയ വിവാ​ഹമായിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അഹാന പിറന്നു.അഹാനയുടെ ജനനശേഷം മമ്മൂട്ടിയുടെ ഭൂതകണ്ണാടിയിൽ അഭിനയിക്കാൻ തനിക്ക് അവസരം വന്നിരുന്നുവെന്ന് പുതിയ വ്ലോ​ഗിൽ സിന്ധു വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അഭിനയം മോഹമുണ്ടെന്നും അഹാന സംവിധായികയാകുമ്പോൾ അവസരം കിട്ടുമോയെന്ന് നോക്കാമെന്നും സിന്ധു കൃഷ്ണ അടുത്തിടെ പറഞ്ഞിരുന്നു.

ചില മാസികളുടെ കവർ ചിത്രമായും ചില പരസ്യങ്ങളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മക്കൾ സിനിമയിലേക്ക് വന്നതിനെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും സിന്ധു ക‍ൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. നെപ്പോട്ടിസത്തിലൂടെ തന്റെ മക്കളിൽ ആർക്കും സിനിമയിൽ അവസരം കിട്ടിയിട്ടില്ലെന്നും ഇന്ന് അവർ എത്തി നിൽക്കുന്ന പൊസിഷൻ ഹാർഡ് വർക്കിന്റെ ഫലമാണെന്നുമാണ് സിന്ധു പറയുന്നത്.

‘അമ്മു സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുകയോ അല്ലെങ്കിൽ ക്രീയേറ്റീവായ ഏതെങ്കിലും മേഖലയിലേക്ക് പോവുകയോ ചെയ്തേനെ. ദിയയും ഇഷാനിയും അവരുടെ രീതിയിൽ ക്രീയേറ്റീവായ എന്തെങ്കിലും ചെയ്തേനെ. അല്ലാതെ ഓഫീസ് വർക്ക് ചെയ്ത് ഇരിക്കുമെന്ന് തോന്നുന്നില്ല.’

‘പിന്നെ അവർ ജനിച്ചത് തന്നെ ഒരു നടന്റെ മക്കളായിട്ടാണ്. ജനിച്ചപ്പോൾ മുതൽ അറിഞ്ഞോ അറിയാതയോ ടെലിവിഷൻ, സിനിമ എന്നിവയുടെ ഭാ​ഗമാണ്. മാ​ഗസീൻ കവറിൽ അടക്കം വന്നിട്ടുണ്ട്. എങ്ങനെ എങ്കിലും കറഞ്ഞിത്തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിയേനെ അങ്ങനെയാണോ അതിന്റെ രീതി.’പക്ഷെ അങ്ങനെ എത്തുമ്പോൾ അവസാനം എല്ലാവരും പറയും നെപ്പോട്ടിസമാണെന്ന്.

നമുക്ക് നെപ്പോട്ടിസമില്ലായിരുന്നു. നെപ്പോട്ടിസത്തിലൂടെ എന്റെ പിള്ളേർ‌ക്ക് സിനിമയിൽ അവസരം കിട്ടിയിട്ടില്ല. ഇന്ന് അവർ എവിടെ എങ്കിലും എത്തി നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഹാർഡ് വർക്കിന്റെ ഫലമാണ് സിന്ധു പറയുന്നു. ആളുകൾ തിരിച്ചറിയുന്നതിലും സെലിബ്രിറ്റി എന്ന രീതിയിൽ സ്നേഹം ആളുകൾ പ്രകടപ്പിക്കുന്നത് കാണുന്നതിലും ഒരിക്കലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല.’

‘എന്നും അത് എഞ്ചോയ് ചെയ്യാറുണ്ട്. പ്രൈവസി വേണമെന്നും തോന്നിയിട്ടില്ല. കേരളത്തിൽ എവിടെപ്പോയാലും ആളുകൾ നമ്മളെ തിരിച്ചറിയുന്നുണ്ട്. അവരുടെ എക്സ്ട്രാ അഫക്ഷനും കെയറും കിട്ടുന്നതിൽ സന്തോഷമാണ്. അത് കേരളം വിട്ട് പുറത്ത് പോകുമ്പോൾ ക്യൂ ഒക്കെ നിൽക്കുമ്പോൾ ആ വ്യത്യാസം മനസിലാകുമെന്നും’, സിന്ധു കൃഷ്ണ പറയുന്നു.

AJILI ANNAJOHN :