ആളെ മനസ്സിലായോ? പുത്തൻ ലുക്കിൽ ഷീലു എബ്രഹാം

മോഡേൺ ലുക്കിലുള്ള ഷീലു എബ്രഹാമിന്റെ ചിത്രങ്ങൾ സോഷ്യൽ മെറിഡിയയിൽ ശ്രദ്ധ നേടുന്നു. പ്രിന്റഡ് ബ്ലേസറിലാണ് ഷീലുവിനെ കാണുന്നത്. ഷോർട്ട് ഹെയറിൽ ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ എബ്രിഡ് ഷൈനാണ് ഷീലുവിന്റെ പുത്തൻലുക്ക് കാമറയിലാക്കിയത്. എബ്രിഡിന് ഷീലു നന്ദി പറഞ്ഞു.

എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രഡ് ഷൈന്‍- എന്നാണ് ഷീലു കുറിച്ചത്.

നടി മാധവിയെ പോലെയുണ്ട് എന്നായിരുന്നു നടി അൻസിബയുടെ കമന്റ്. 90 കളിലെ ഹിന്ദി നടിയെപ്പോലെയുണ്ട് എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. മിനി സോന്ധിയാണ് ഷീലുവിന്‍റെ ഈ ഫോട്ടോഷൂട്ട് ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. ആൽപി ബോയിലയാണ് സ്റ്റെലിസ്റ്റ്. രതന്തി പ്രമാണിക് ആണ് ഹെയറിസ്റ്റ്. സലിം സയിദ്ദ് ആണ് മേയ്ക്കപ്പ്.

ഷീലു എബ്രഹാം മലയാളികൾക്ക് മുന്നിലെത്താറുള്ളത് നാടൻ ലുക്കിലാണ്. സിനിമയിലായാലും പുറത്തായാലും അതിന് മാറ്റമില്ല. എന്നാൽ ആദ്യമായിട്ടാണ് ഈ ഒരു ലുക്കിലെത്തിയത്

Noora T Noora T :