നിരന്തരമായി വിളിച്ച് ഓരോ കാര്യവും ഭാര്യ പറയുമ്പോൾ ഇടയ്ക്ക് ഞാൻ ചോദിക്കും ഞാൻ വരും മുമ്പ് നീ എങ്ങനെയാണ് ജീവിച്ചതെന്ന്; ഷിജു

രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ സീരിയല്‍ ലോകത്തുള്ള താരമാണ് നടൻ ഷിജു അബ്‍ദുൾ റഷീദ്, തെലുങ്ക് സിനിമാലോകത്ത് ദേവി ഷിജു എന്നാണദ്ദേഹം അറിയപ്പെടുന്നത് . ഇപ്പോൾ അദ്ദേഹം ബിബിബോസ്സിലുണ്ട് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് നോക്കുമ്പോൾ തന്റെ ​ഗ്രാഫ് ആദ്യത്തെ ആഴ്ചകളെ അപേക്ഷിച്ച് വളരെ അധികം മുകളിലേക്ക് ഉയർത്തിയ മത്സരാർഥിയാണ് സീരിയൽ താരം ഷിജു. രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ സീരിയല്‍ ലോകത്തുള്ള താരമാണ് നടൻ ഷിജു അബ്‍ദുൾ റഷീദ്. തെലുങ്ക് സിനിമാ ലോകത്ത് ദേവി ഷിജു എന്നാണദ്ദേഹം അറിയപ്പെടുന്നത്.

മഴവിൽക്കൂടാരം എന്ന സിനിമയിലൂടെ അരങ്ങേറിയ താരം ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നൂറോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. അതോടൊപ്പം സ്വന്തം, എന്‍റെ മാനസപുത്രി, മന്ദാരം, താലോലം, ഓട്ടോഗ്രാഫ്, ജാഗ്രത തുടങ്ങി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സീ ടിവിയിൽ സംപ്രേഷണം ചെയ്‍തിരുന്ന നീയും ഞാനും എന്ന പ്രണയ പരമ്പരയാണ് ഏറ്റവുമൊടുവിൽ ഷിജുവിന്റേതായി പ്രക്ഷകരിലേക്കെത്തിയത്. കഴിഞ്ഞയിടയ്ക്കാണ് ആ സീരിയൽ അവസാനിച്ചത്. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം. എറണാകുളം സെന്റ് ആൽബർട്ട്സ് സ്‍കൂളിലും തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം നർത്തകിയുമായ പ്രീതി പ്രേമാണ് ഭാര്യ. ഒരു മകളുമുണ്ട് താരത്തിന്. വളരെ വൈകിയാണ് ഷിജു വിവാ​ഹിതനായത്. വർഷങ്ങൾക്ക് മുമ്പ് ഭാര്യ പ്രീതിയ്ക്കൊപ്പം കൈരളി ടിവിയിൽ ഒരു അഭിമുഖത്തിൽ ഷിജു പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

താൻ എന്തുകൊണ്ട് വിവാഹിതനാകാൻ വൈകിയെന്നും താൻ എങ്ങനെയാണ് ഭാര്യയെ കണ്ടെത്തിയത് എന്നുമെല്ലാം അഭിമുഖത്തിൽ ഷിജു വെളിപ്പെടുത്തി. ‘സത്യം പറഞ്ഞാൽ ഞാനും ഇവളും ഒരു സമയം വരെ വിവാഹം വേണ്ടായെന്ന് പറഞ്ഞ് നടന്നിരുന്നവരാണ്. ഞാൻ കുറേ ലേറ്റായിട്ടാണ് വിവാഹം കഴിച്ചത്.

വിവാഹത്തിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.”ദാമ്പത്യ ജീവിതത്തോടും താൽപര്യം തോന്നിയിരുന്നില്ല. എന്റെ ചിന്തയും അങ്ങനെയായിരുന്നു. മാത്രമല്ല സിനിമയിൽ ഡെ‍ഡിക്കേഷനോടെ നടക്കുകയായിരുന്നു. പക്ഷെ ലോൺലിൻസ് എന്നുള്ള സംഭവം പിടിച്ച് കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. ആകെ എഴുപത് വർഷത്തേക്ക് ഒക്കയെ ജീവിതമുണ്ടാകൂ. മാത്രമല്ല ജീവിതത്തിന് ഒരു അർഥം വേണ്ടേ..?.’

എന്റെ ഭാര്യ എനിക്ക് എല്ലാ കാര്യങ്ങളിലും സപ്പോർട്ടാണ് തന്നിരിക്കുന്നത്. പിന്നെ ആറ്റം ബോംബ് പൊട്ടുന്ന കാര്യം വന്നാൽ പോലും ഭാര്യയ്ക്ക് ടെൻഷനില്ല. പക്ഷെ ഒരു നിസാര കാര്യം വന്നാൽ ഭയങ്കരമായി ടെൻഷനടിക്കും. അതാണ് ഭാര്യയിൽ എനിക്ക് ഏറ്റവും അത്ഭുതം തോന്നിയ കാര്യം. ആറ്, ഏഴ് മാസം സുഹൃത്തുക്കളായിരുന്നു ശേഷമാണ് വിവാ​ഹിതരായത്. ഭാര്യ എപ്പോഴും ഞാൻ ലെക്കേഷനിൽ എത്തിയാൽ വിളിച്ചുകൊണ്ടിരിക്കും.’

‘എല്ലാ കാര്യങ്ങളും എന്നോട് ഫോണിലൂടെ പറയുകയും ചെയ്യും. അത് എന്തിനാണെന്ന് ആലോചിക്കാറുണ്ട്’ ഉടൻ തന്നെ ഭാര്യയുടെ മറുപടി വന്നു ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നപോലെ ഒരു തോന്നലാണ് എനിക്ക്. ആ ഹാങ് ഓവറുണ്ട്. അതുകൊണ്ട് ചെറിയ കാര്യങ്ങൾ ഉണ്ടെങ്കിൽ‌ കൂടിയും ഞാൻ വിളിച്ച് പറയും.

പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ മറന്നാലോയെന്ന് തോന്നും. ഷിജുവിന്റെ ഭാര്യ പറഞ്ഞു. ‘നിരന്തരമായി വിളിച്ച് ഓരോ കാര്യവും ഭാര്യ പറയുമ്പോൾ ഇടയ്ക്ക് ഞാൻ ചോദിക്കും ഞാൻ വരും മുമ്പ് നീ എങ്ങനെയാണ് ജീവിച്ചതെന്ന്.’

‘ഞാൻ ഇല്ലെങ്കിൽ ഒരു കാര്യവും മൂവ് ആകില്ലെന്നത് പോലെ തോന്നാറുണ്ട്’ ഷിജു പറഞ്ഞു. അഖിൽ മാരാരുടെ നിഴലിൽ നിന്ന് മാറി കളിച്ചാൽ കുറച്ച് കൂടി പ്രേക്ഷക പ്രീതി സമ്പാദിക്കാൻ ഷിജുവിന് സാധിക്കുമെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയാറുള്ളത്.

AJILI ANNAJOHN :