സിനിമയെന്നത് ഒരു മായിക ലോകം, സിനിമയ്ക്ക് അപ്പുറം ഒരു ജീവിതമുണ്ടെന്ന് അറിയാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കൊണ്ടുനടക്കുന്നത്, ഞാന്‍ നോ പറയേണ്ടിടത്ത് നോ പറയും; ഷീലു എബ്രഹാം

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായുള്ള താരമാണ് ഷീലു എബ്രഹാം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പേഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

സിനിമയെന്നത് ഒരു മായിക ലോകമാണെന്ന് നടി ഷീലു എബ്രഹാം പറയുന്നത്. സിനിമയ്ക്ക് അപ്പുറം ഒരു ജീവിതമുണ്ടെന്ന് അറിയാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കൊണ്ടുനടക്കുന്നതെന്നും ഷീലു പറഞ്ഞു. സിനിമയിലെ അഭിനയ ജീവിതത്തെയും നിര്‍മാണ മേഖലയെയും കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയെന്നത് ഗ്ലാമറസായ ഒരു മായിക ലോകമാണ്. സിനിമ വിജയിക്കുന്നത് വരെ കുറച്ച് നാള്‍ താലോലിച്ച് കൊണ്ട് നടക്കാന്‍ ജനങ്ങളും കാണും. ഇതിനൊക്കെ അപ്പുറം ഒരു ജീവിതമുണ്ട്. ആ ജീവിതം കാണാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കാണുന്നത്. എല്ലാകാര്യങ്ങളും തുറന്നടിച്ച് പറയുന്ന ആളാണ് ഞാന്‍. എനിക്കൊരു മുഖം മൂടിയുമില്ല. പറയേണ്ട കാര്യം ഞാന്‍ മുഖത്ത് നോക്കി പറയും.

ചിലപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതത്തിലൂടെ കടന്നു പോകുന്നത് കൊണ്ടാകാം. ഞാന്‍ നോ പറയേണ്ടിടത്ത് നോ പറയും. മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല. കാര്യസാധ്യത്തിനായി നമ്മളുടെ അടുക്കല്‍ വരുന്നവരെയും കാര്യം കാണാന്‍ വളഞ്ഞ വഴി നോക്കുന്നവരെയും എനിക്ക് ഇഷ്ടമല്ല.

അവരെ തിരിച്ചറിയാന്‍ സാധിക്കും. സിനിമയില്‍ പ്രൊഡ്യൂസറാകുമ്പോള്‍ കാര്യങ്ങള്‍ നേരെ പറയാന്‍ ബുദ്ധിമുട്ടാണ്.

സിനിമയെന്നല്ല ഒരു മേഖലയിലും സത്യം പറയുന്നവര്‍ക്ക് സ്ഥാനം ലഭിക്കില്ല. സിനിമയില്‍ വന്നപ്പോള്‍ പേരും പ്രശസ്തിയും ലഭിച്ചു. അഭിനയത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടാകും.

പക്ഷെ, എന്നെ ആളുകള്‍ തിരിച്ചറിഞ്ഞു. സിനിമാ മേഖല ബന്ധങ്ങള്‍ക്ക് മൂല്യമില്ലാത്ത മേഖലയായാണ് തോന്നിയിട്ടുള്ളത്. സിനിമയില്‍ നിന്നുള്ള ബന്ധങ്ങളും എനിക്ക് കുറവാണ്.’ ഷീലു എബ്രഹാം പറഞ്ഞു.

Vijayasree Vijayasree :