പഠിപ്പിസ്റ്റായ ഒരു ചെറുപ്പക്കാരനും സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ കള്ളനാവേണ്ടി വന്ന ഒരുവനും; വിഷ്ണുവിന്റെ കഥ സിനിമയിലൂടെ കാണാം!

വിഷ്ണുവിന്റെ ബാഗ് മോഷണം പോയ വിവരമടങ്ങിയ പത്ര വാര്‍ത്തയയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്. എന്നാൽ ഇനി പഠിപ്പിസ്റ്റായ ഒരു ചെറുപ്പക്കാരനും സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ കള്ളനാവേണ്ടി വന്ന ഒരുവനെയും ഇനി സിനിമയിൽ കാണാം. സംവിധായകനും തിരക്കഥാകൃത്തുമായ ഷെബി ചൗഘട്ട് ചിത്രം ഒരുക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത് .

പഠിപ്പിസ്റ്റായ ഒരു ചെറുപ്പക്കാരനും സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ കള്ളനാവേണ്ടി വന്ന ഒരുവനും. ഇവരുടെ കഥ സിനിമയാക്കാൻ ഞാൻ തീരുമാനിച്ചു. എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

മലയാളത്തില്‍ +2, ബോബി,ടൂറിസ്റ്റ് ഹോംഎന്നീ ചിത്രങ്ങളും തമിഴില്‍ മൂണ്‍ട്രു രസികര്‍കള്‍ , ചെന്നൈ വെടുതി എന്നീ ചിത്രങ്ങളും സംവിധാനം ചെയിതിട്ടുണ്ട് ഷെബി ചൗഘട്ട് . ഇപ്പൊ പുറത്തിറങ്ങിയ 41 എന്ന ചിത്രത്തിന്റെ കഥയും ഒരുക്കിയിട്ടുണ്ട്.

10-ന് രാവിലെ 10-ന് ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതല്‍ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു. പലരും ഈ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. സിനിമ താരങ്ങളും വാർത്ത പങ്കുവെച്ചിരുന്നു.

വാര്‍ത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു. എന്നാൽ വിഷ്ണുവിന് ബാഗ് തിരികെ കിട്ടിയില്ല. ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കള്ളൻ എടുക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കള്ളന്‍ മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു . കള്ളന്‍ തകര്‍ത്ത ജീവിതം വീണ്ടും തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് വിഷ്ണു.

Shebi Chowghat

Noora T Noora T :