നന്ദിയില്ലാത്ത നടനാണ് മോഹന്‍ലാല്‍, കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ആ നന്ദി പോലും കാണിച്ചില്ല; എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി; തുറന്ന് പറഞ്ഞ് നടി ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ നടി 1970ലെ വിയറ്റ്‌നാം വീട് എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത്. തമിഴ് സിനിമകളിലാണ് ശാന്തി കൂടുതലും അഭിനയിച്ചിട്ടുളളത്. ഫ്രണ്ട്‌സ്, ഡും ഡും ഡും, പൂവെല്ലാം ഉന്‍വാസം, സ്‌നേഗിതിയേ തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

എങ്കിലും പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവര്‍ ഹോണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നടി. കോയമ്പത്തൂരില്‍ മലയാളി ഫാമിലിയിലാണ് ശാന്തി ജനിച്ചത്. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. സംവിധായകനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ വില്യംസ് സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

മോഹന്‍ ലാലിനെ വെച്ച് ഹെല്ലോ മദ്രാസ് ഗേള്‍, ജീവന്റെ ജീവന്‍ തുടങ്ങി നാലോളം ചിത്രങ്ങള്‍ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ വില്യംസ് മരിച്ചപ്പോള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും നന്ദിയില്ലാത്ത നടനാണെന്നും പറയുകയാണ് ശാന്തി. മോഹന്‍ലാലിന് കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും ശാന്തി വില്യംസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മോഹന്‍ലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് നന്ദിയില്ല. തെറ്റ് വിചാരിക്കരുത്, വില്യംസ് മികച്ച ക്യാമറാമാന്‍ ആയിരുന്നു. ഇന്ന് ക്രെയിന്‍ ഉണ്ട്. ക്രെയിന്‍ ഇല്ലാത്ത കാലത്ത് വലിഞ്ഞ് കയറി ക്യാമറ എടുത്ത പോലെ ഇന്ന് ആരും ചെയ്യില്ല. ആ വിഷയത്തില്‍ വില്യംസിനെ ഞാന്‍ ഒരു കുറ്റവും പറയില്ല. പെട്ടെന്ന് ദേഷ്യം വരും എന്നതായിരുന്നു പ്രശ്‌നം.

ഇവരുടെ രണ്ടാമത്തെ ചിത്രം ഞങ്ങളുടെ സിനിമായായിരുന്നു. ഹെല്ലോ മദ്രാസ് ഗേള്‍. ആദ്യത്തെ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു. രണ്ടാമത്തെ ചിത്രത്തിലും വില്ലനായിരുന്നു. പൂര്‍ണിമ ഭാഗ്യരാജും ഉര്‍വശിയുമെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യുന്നത്. മോഹന്‍ലാല്‍ വന്ന് കഴിഞ്ഞാല്‍ നേരെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് പോവുക. എന്നിട്ട് ചോദിക്കുക മീന്‍കറിയുണ്ടോ എന്നാണ്.

അമ്മ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അത് കഴിക്കും. ഞങ്ങളുടെ വീടിനടുത്ത് അന്ന് ഒരു മലയാള ചിത്രം ഷൂട്ടിംഗ് നടക്കുമ്പോള്‍ കാരിയര്‍ എടുത്ത് വന്ന് ഭക്ഷണം എടുത്ത് കൊണ്ടു പോയ ആളാണ് മോഹന്‍ലാല്‍,’ എന്നും ശാന്തി വില്യംസ് പറയുന്നു. എന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ മോഹന്‍ലാല്‍ വന്നില്ല. എനിക്ക് ഇയാളെ ഇഷ്ടമല്ല. വില്യംസിന് ലാല്‍, ലാല്‍ എന്നല്ലാതെ ഒരു പേരും വായില്‍ വരില്ല.

നാല് സിനിമകളാണ് ലാലിനെ വെച്ച് ചെയ്തത്. പൂര്‍ണ ഗര്‍ഭിണിയായി ഇരിക്കുന്ന സമയത്തും താന്‍ ഇവര്‍ക്ക് കാശ് കൊടുക്കുന്നതിന് വേണ്ടി എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുക്കണം. നടക്കാന്‍ പോലും കഴിയാത്ത ഞാന്‍ കൊണ്ടു പോയി കൊടുത്തു. അന്ന് എന്നെ കണ്ടിട്ട് ഈ അവസ്ഥയില്‍ ചേച്ചി എങ്ങനെയാണ് നടന്നത് എന്ന് ചോദിച്ച മോഹന്‍ലാല്‍ പിന്നീട് എയര്‍പോര്‍ട്ടില്‍ എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി. അങ്ങനെ ഉള്ള ഒരാള്‍ക്ക് എന്നോട് ഒരുകാലത്തും മര്യാദ ഉണ്ടായിരുന്നില്ല എന്നും ശാന്തി വില്യംസ് പറഞ്ഞു.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍. ജോഷിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി അണിയിച്ചൊരുക്കുന്ന റംബാനാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മറ്റൊരു ചിത്രം.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസും റിലീസിന് തയ്യാറെടുക്കുകയാണ്. ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന്റെ 360ാം ചിത്രം കൂടിയാണിത്.

Vijayasree Vijayasree :