എനിക്കെന്താ തൊലിക്കട്ടി!! രണ്ടും കല്‍പ്പിച്ച്‌ ഷംന കാസിം

നടി മാത്രമല്ല നര്‍ത്തകി കൂടിയാണ് ഷംന കാസിം. പല സ്റ്റേജ് ഷോകളിലും ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍ അവതരിപ്പിച്ച്‌ താരം കയ്യടി നേടാറുമുണ്ട്. എന്നാല്‍ പാടാന്‍ ഒരവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്നറിയണമെങ്കില്‍ ഷംനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറണം. മൈക്ക് കിട്ടിയ ഷംന ‘ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ’ എന്നും പറഞ്ഞു കൊണ്ട് പാട്ടു തുടങ്ങുകയാണ്. ‘എനിക്കെന്താ തൊലിക്കട്ടി’ എന്ന ക്യാപ്ഷന്‍ പാട്ട് വീഡിയോക്ക് നല്‍കിയിട്ടുമുണ്ട്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2004ൽ കമൽ സംവിധാനം ചെയ്ത “മഞ്ഞുപോലൊരു പെൺകുട്ടി” എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് “എന്നിട്ടും”,”ഡിസംബർ” “പച്ചക്കുതിര”,”ഭാർഗവചരിതം മൂന്നാം ഖണ്ഡം” തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ “ശ്രീ മഹാലക്ഷ്മി”യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.

തൊട്ടടുത്തവർഷം “മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട്” എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വർഷം തന്നെ “ജോഷ്” എന്ന സിനിമയിലൂടെ കന്നടയിലും എത്തി. മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ “ചട്ടക്കാരി” എന്ന സിനിമയിലാണ്. അടുത്തിടെ തല മൊട്ടയടിച്ച നടി ഷംന കാസിമിന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ മൊട്ടയടിച്ചത് കണ്ട് സ്വന്തം പിതാവിന് പോലും മനസിലായില്ലെന്ന് ഷംന പറഞ്ഞിരുന്നു.മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുളള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ വേലക്കാരിയെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. പിതാവ് കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോൾ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ഇതെന്‍റെ മോളാണോ? എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു. ഞാൻ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം എന്നെ കണ്ടിട്ട് പലർക്കും മനസ്സിലായില്ല. ചിത്ര ചേച്ചിയേയും ഭത്താവിനേയും എയർപോർട്ടിൽ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ചിരി. അപ്പോൾ ഞാൻ അടുത്തു പോയി ചോദിച്ചു എന്നെ മനസ്സിലായില്ലേ? ചേച്ചി ഞെട്ടിപ്പോയി ഇത് ഷംനയായിരുന്നോ?

നടി സ്നേഹ കണ്ടിട്ട് ചിണുങ്ങാൻ തുടങ്ങി, എനിക്കും ഇതുപോലെ മുടി വെട്ടണംഎന്നു പറഞ്ഞ്. മഞ്ജു ചേച്ചിയാണ് ഏറ്റവും അഭിനന്ദിച്ചത്. ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു സുരാജ് ഏട്ടനെ കണ്ടപ്പോൾ അദ്ദേഹം ഭയങ്കര ആർട്ടിഫിഷലായി ഒരു ചിരി. അപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി. മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തിൽ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്. ഇനി എന്‍റെ ആറ്റിറ്റ്യൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളിൽ പേരിനുവേണ്ടി മാത്രം അഭിനയിക്കാൻ ഏതായാലും താൽപര്യമില്ല. അന്യഭാഷകളിൽ നല്ല റോളുകൾ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.

shamna kasim

Sruthi S :