മകനെ കോളജില്‍ വിടാൻ എനിക്ക് താത്പര്യമില്ലായിരുന്നു, ഒന്നും പഠിപ്പിക്കേണ്ടി വന്നതുമില്ല ; മനസ് തുറന്നു വിക്രം

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് ചിയാന്‍ വിക്രം. ഭാഷാ ഭേദമില്ലാതെ ചിലതാരങ്ങളെ നമ്മൾ മനസിൽ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. അതിലൊരാളാണ് വിക്രം. മലയാളത്തിലൂടെ സിനിമാജീവിതം തുടങ്ങിയ വിക്രം ഇന്ന് ഇന്ത്യയിലെ മുന്‍നിര സിനിമാതാരമാണ്. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്‌ത് വിക്രം പിന്നീട് ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായി മാറി . ഇതായിപ്പോൾ അദ്ദേഹത്തിന്റെ പാത പിന്‍പ്പറ്റി മകന്‍ ധ്രുവും സിനിമാ ലോകത്തേക്ക് ചുവടു വെച്ചിരിക്കുകയാണ്.

തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നത്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ മകനെ കുറിച്ച്‌ വിക്രം പറയുന്നതിങ്ങനെയാണ് .

അയാളെ കോളജില്‍ വിട്ട് പഠിപ്പിക്കുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. കോളേജ് എന്നുവച്ചാല്‍ മെഡിക്കല്‍ കോളജ്, എന്‍ജിനീയറിംഗ് കോളജ് അങ്ങനെ പ്രൊഫഷണല്‍ പോകുന്നതാണ് നല്ലത്. സാധാരണ കോളേജിൽ പോയാല്‍ മൂന്ന് വര്‍ഷം അടിച്ച്‌ പൊളിക്കാം. നിനക്ക് എന്താണോ നല്ലത് എന്ത് തോന്നുന്നത് അത് ചെയ്യു എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. ഒരു കാര്യവും നിര്‍ബന്ധിച്ച്‌ ചെയ്യിപ്പിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.

എന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് ധ്രുവ്. ഒന്നും പഠിപ്പിച്ച്‌ കൊടുക്കേണ്ടി വന്നിട്ടില്ല. ഒരു സൂപ്പര്‍ താരത്തിന്റെ മകനായി ഇരിക്കാന്‍ അവന് താത്പര്യമില്ല. പകരം നല്ല നടനാകണമെന്നാണ് ധ്രുവിന്റെ ആഗ്രഹം. വിക്രം വ്യക്തമാക്കി.

വിക്രമിന്റെ പുതിയ ചിത്രം ‘കദാരം കൊണ്ടാൻ’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷനായി താരം കേരളത്തിലെത്തിയിരുന്നു. ആരാധകരോട് എല്ലാക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന താരത്തെ നേരിൽ കണ്ട അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. വിക്രത്തെ നേരിൽ കണ്ട ആവേശത്തിൽ പ്രിയ ആരാധകനോട് അദ്ദേഹം തിരിച്ചു പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ​്സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ. നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു.

ടനെ എന്ത് പറയണം എന്നറിയാതെനിന്നു. ‘അണ്ണാ നീങ്ക ഉയിർ ലവ് യൂ’ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്. ‘താങ്ക്സ് തമ്പി …ഉൻ ഉയിർ ഉൻ പിന്നാടി ഇറുക്കെ.. അവളെ പക്കത്തിലെ വച്ചു എനക്ക് ഫ്ലൈയിങ് കിസ് കൊടുക്കേറെ….Me to luv u bro’…സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു, പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ..

vikram- reveals about his son

Noora T Noora T :