അമ്മ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഷമ്മി തിലകന് പറയാനുള്ളത്..

ജൂണ്‍ 30ന് ആയിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. തിലകന്‍ വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിരുന്നു. 2009ലാണ് തിലകന്‍ അമ്മയില്‍ നിന്ന് പുറത്തു പോകുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷമ്മി തിലകനും അമ്മ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതോടു കൂടി അച്ഛന്റെ കാര്യത്തില്‍ നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഷമ്മി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് കൊണ്ട് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ജനറല്‍ ബോഡിക്ക് ശേഷം അഗംങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടയ്‌ക്ക് താന്‍തന്നെ എടുത്ത സെല്‍ഫിയ്‌ക്ക് അടിക്കുറിപ്പായി, ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം..;#അമ്മയ്‌ക്കൊപ്പം.സത്യത്തിനെന്നും ശരശയ്യ മാത്രം…; കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! -എന്നാണ് കുറിച്ചത്. അതോടൊപ്പം താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

shammithilakan fb post

Sruthi S :