പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളായിരിക്കണം, അത്യാവശ്യം സൗന്ദര്യം, ഭയങ്കര സുന്ദരനായിരിക്കണം എന്നില്ല; വിവാഹത്തെ കുറിച്ച് ശാലു മേനോൻ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോൻ. തന്റെ വിശേഷങ്ങൾ എല്ലാം പങ്കിടാറുള്ള താരം പുത്തൻ ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വീണ്ടും വിവാഹം കഴിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ.നടിയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ ഇപ്പോൾ ഹാപ്പിയാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു. ഒരു കലാകാരനെയും കലാകാരിയെയും തകർക്കാൻ പറ്റില്ലെന്ന് വിശ്വാസമുള്ള ആളാണ്. ഡാൻസ് ക്ലാസുകളെ‌ടക്കുന്നു, പ്രോ​ഗ്രാം ചെയ്യുന്നു. സത്യമെന്താണെന്ന് നമുക്ക് അറിയാമല്ലോ. ഒരു തൊഴിൽ ദൈവം തന്നി‌ട്ടുണ്ട്.

എത്ര കാലം അതിനെ നന്നായിട്ട് കൊണ്ട് പോകാമോ അത് കൊണ്ട് പോകുക. എന്റെ പ്രശ്നങ്ങളുടെ സമയത്ത് അമ്മയും അമ്മൂമ്മയും ബോൾഡായി നിന്നു. അവർക്ക് ഉള്ളിൽ താങ്ങാൻ പറ്റുന്നില്ലെങ്കിലും എന്റെയടുത്ത് ആ രീതിയലല്ല നിന്നത്. ധൈര്യമായിരിക്ക്, ഒന്നും പേടിക്കേണ്ട, തെറ്റൊന്നും ചെയ്തി‌ട്ടില്ലല്ലോ എന്നാണ് പറഞ്ഞത്. ക്ലാസുകൾ എന്റെ ഭയങ്കര വീക്ക്നെസാണ്.

പക്ഷെ ഇനിയൊന്നുമില്ലെന്നായിരുന്നു എന്റെ ധാരണ. അമ്മയും അമ്മൂമ്മയും തന്നെ ധൈര്യത്തിന്റെ പ്രതീക്ഷ ഉള്ളിൽ ഉണ്ടായിരുന്നു. ഞാൻ ‍‍ഡ‍ിവോഴ്സ്‍ഡ് ആയി. ഇനിയൊരു കല്യാണം വേണം. കാരണം ഇത്രയും കാര്യങ്ങൾ ഒരാളെക്കൊണ്ട് നടക്കില്ലല്ലോ. അമ്മയ്ക്കും പ്രായമായി വരികയാണ്. അമ്മയും പറയാറുണ്ട്. എല്ലാം ഒരു പരീക്ഷണമാണല്ലോ. എല്ലാം മനസിലാക്കി കല്യാണം കഴിച്ച ആളാണ് ആദ്യം.

പക്ഷെ അത് ഫ്ലോപ്പായി. ഇതിനൊക്കെ ഒരു സമയമുണ്ട്. ആ സമയത്തേ നടക്കൂ. ഞങ്ങളുടേത് പ്രേമ വിവാഹമായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു. അത് പിന്നെ ആലോചിച്ച് വന്നതാണ്. പ്രണയത്തിൽ താൻ വിശ്വസിക്കുന്നുണ്ട്. എന്നെ നന്നായി മനസിലാക്കുന്ന ആളായിരിക്കും. സപ്പോർട്ട് ചെയ്യണം. പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളായിരിക്കണം. അത്യാവശ്യം സൗന്ദര്യം. ഭയങ്കര സുന്ദരനായിരിക്കണം എന്നില്ല. ഡിവോഴ്സായെങ്കിൽ കല്യാണം കഴിക്കാൻ റെഡിയാണെന്ന് പറഞ്ഞ് പ്രൊപ്പോസലുകൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട് എന്നും താരം പറയുന്നു.

അതേസമയം, ആരാണ് ശാലുവിനെ വിവാഹം കഴിക്കാൻ പോകുന്ന ആളെന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്. സീരിയലിൽ നിന്നാണോ സിനിമയിൽ നിന്നാണോ എന്നെല്ലാം ആരാദകർ ചോദിക്കുന്നുണ്ട്. ഇതിനിടെ ശാലു മേനോൻ മലയാളത്തിലെ പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും ചില യൂട്യൂബ് വീഡിയോകളും പ്രചരിച്ചിരുന്നു. എന്നാൽ ശാലും ഇതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി വിവാഹമോചിതയായത്. നടൻ സജി ജി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. കൊവിഡ് വന്നില്ലായിരുന്നുവെങ്കിൽ ശാലുവും താനും പിരിയില്ലായിരുന്നുവെന്നാണ് അടുത്തിടെ സജി പറഞ്ഞത്. ശാലുവിനെ ഞാൻ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു.

ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീർക്കാൻ കഴിയുമായിരുന്നു. പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. ആത്മഹത്യയെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോൾ വരാൻ ഒരു ദിവസം വൈകിയിരുന്നെങ്കിൽ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലയെന്നും സജി നായർ പറഞ്ഞിരുന്നു.

Vijayasree Vijayasree :