അർജുൻ റെഡ്ഡിയെന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിനി പാണ്ഡെ. ഇപ്പോഴിതാ തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
കാരവാനിൽ നിന്ന് വസ്ത്രം മാറുന്നതിനിടെ ഒരു ദക്ഷിണേന്ത്യൻ സംവിധായകൻ അനുമതിപോലും തേടാതെയും ഒന്ന് വാതിലിൽ മുട്ടുക പോലും ചെയ്യാതെ കയറിവന്നുവെന്നാണ് നടി പറയുന്നത്. താൻ അലറി വിളിച്ചതോടെ അയാൾ ഇറങ്ങി പോയി എന്നും നടി പറയുന്നു.
ഈ സംഭവം നടക്കുമ്പോൾ എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. എന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ഇതറിഞ്ഞവർ എന്നോട് പറഞ്ഞത്.
ഇതുവരെയുള്ള കരിയറിൽ നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല, വെറുപ്പുളവാക്കുന്ന പുരുഷന്മാർക്കൊപ്പവും കരിയറിൽ പ്രവൃത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.