അർജുൻ റെഡ്‌ഡി നായികയുടെ കിടിലൻ മെയ്ക്ക് ഓവർ ! ആളെ തിരിച്ചറിയാൻ പറ്റുന്നില്ലാന്ന് ആരാധകർ !

തെലുങ്ക് സിനിമ ലോകത്ത് സജീവമാണെങ്കിലും ആളുകൾ ശാലിനി പാണ്ഡെയെ തിരിച്ചറിഞ്ഞത് അർജുൻ റെഡ്‌ഡി സിനിമയിലെ നായികാ വേഷത്തിലൂടെയാണ്. ബോൾഡ് രംഗങ്ങളിലൂടെയും മറ്റും ആരാധകരുടെ മനസ് കീഴടക്കിയ ശാലിനി സിനിമയിൽ പിന്നീട് സജീവമായി. സഹനടിയായി അഭിനയിക്കാനും മടിയില്ലാത്ത താരമാണ് ശാലിനി.

ശാലിനി പാണ്ഡെയുടെ ഒരു ഐഡന്റിറ്റി തന്നെ വണ്ണമുള്ള പ്രകൃതമാണ് . വട്ടമുഖത്തിലെ നുണക്കുഴിയും മറ്റു നായികമാരിൽ നിന്ന് വ്യത്യസ്തമായി ശരീര പ്രകൃതിയുമൊക്കെ ശാലിനിയെ വ്യത്യസ്തയാക്കി . ഇപ്പോൾ താരം ആ ലുക്കിൽ നിന്നൊക്കെ വ്യത്യസ്തമായി കിടിലൻ മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ്.

മെലിഞ്ഞു നല്ല ഫിറ്റ് ശരീരവുമായാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. ഇൻസ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത് .

ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. 100% ലൗ എന്ന തെലുങ്ക് ചിത്രമാണ് തമിഴില്‍ ഒരുങ്ങുക. 100% കാതല്‍ എന്നാണ് ചിത്രത്തിന്റെ പേര്.

എന്നാല്‍ ഇതിനു മുൻപേ നടി ജീവയുടെ നായികയാകുമെന്നാണ് വിവരം. കോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ട് പ്രകാരം ജീവയുടെ 29-ാം ചിത്രത്തിലാണ് ശാലിനി അഭിനയിക്കുക. ജീവ 29 എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഡോണ്‍ സാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രത്തില്‍ വലിയൊരു സര്‍പ്രൈസ് കൂടി ഉണ്ടെന്ന് സംവിധായകന്‍ സൂചന നല്‍കുന്നു.

shalini pandey makeover

Sruthi S :