എന്തിനാണ് കേരളത്തിൽ നിന്ന് നായികമാരെ തമിഴ് സിനിമയിലേക്ക് കൊണ്ടുവരുന്നത്?. ഇവിടെ അഴകുള്ള നടിമാരൊന്നും ഇല്ലേ?, ഒരാളെ കൂട്ടിക്കൊണ്ടുവന്ന് ഈ നാടിന്റെ മരുമകൾ ആക്കിയേക്കുകയാണ്; വിമർശനവുമായി ഷക്കീല

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളിയായിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുകയാണ് താരം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഹേമ കമ്മിറ്റി പോലൊരു സംവിധാനം വേണം. തമിഴ്നാട്ടിൽ കുറെ വൃത്തികെട്ട ഡയറക്ടർമാർ ഉണ്ട്. എത്ര വലിയവൻ ആയാലും ശരി. അവരുടെയൊന്നും സിനിമയിൽ നായികയായി വലിയ ആളാവാനൊന്നും എനിക്കിനി കഴിയില്ല.

എന്തിനാണ് കേരളത്തിൽ നിന്ന് നായികമാരെ തമിഴ് സിനിമയിലേക്ക് കൊണ്ടുവരുന്നത്?. ഇവിടെ അഴകുള്ള നടിമാരൊന്നും ഇല്ലേ? കേരളത്തിൽ നിന്നും ഒരു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്ന് തമിഴിലെ നമ്പർ വൺ സ്റ്റാറാക്കി വെച്ചിരിക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും അഭിനേതാക്കൾ വരാറുണ്ട്.

ശ്രീദേവിയും ഹേമാ മാലിനിയുമൊക്കെ തമിഴ്നാട്ടിൽ നിന്നും നോർത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം പോകും അഭിനയിക്കും തിരിച്ചുവരും. പക്ഷേ ഇവിടെ കേരളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് ഈ നാടിന്റെ മരുമകൾ ആക്കിയേക്കുകയാണ് എന്നാണ് ഷക്കീല പറയുന്നത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്നാണ് ഷക്കീല പറയുന്നത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് പതിനഞ്ചോളം പേരുള്ള പവർ ഗ്രൂപ്പ് ആണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. ഇതേക്കുറിച്ചായിരുന്നു ഷക്കീലയുടെ പ്രതികരണം. അന്നത്തെ പവർ ഗ്രൂപ്പ് തന്നെയാണ് ഇന്നുമുള്ളത്.

മോഹൻലാലും മമ്മൂട്ടിയുമാണ് പ്രധാനികൾ. അവരല്ലാതെ വേറാര്? മുകേഷും സിദ്ദിഖുമൊക്കെയുണ്ട്. പക്ഷെ പ്രധാനപ്പെട്ടവർ അവരാണ് എന്നാണ് ഷക്കീല പറയുന്നത്. താൻ അഭിനയിച്ചിരുന്ന കാലത്ത് വസ്ത്രം മാറുന്നത് ടവൽ മറച്ചു പിടിച്ചായിരുന്നു. ഞങ്ങളൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് കാരവനുണ്ടെന്നും എന്നാൽ വസ്ത്രം മാറാൻ വേണ്ടി മാത്രമായി കാരവൻ ഉപയോഗിക്കുന്നില്ലെന്നാണ് ഷക്കീല പറയുന്നത്.

അവിടെ ഡിന്നറും ലഞ്ചും മറ്റ് മോശം കാര്യങ്ങളുമൊക്കെ നടക്കുമെന്നും താരം ആരോപിക്കുന്നുണ്ട്. മാത്രമല്ല, നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവായിരുന്നുവെന്നും ഷക്കീല പറയുന്നു. നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

Vijayasree Vijayasree :