സത്യത്തില്‍ ഇത് ഷെയ്‌നോ രണ്‍ബീറോ?അമ്പരന്നു ആരാധകർ

മലയാളികളുടെ പ്രിയ നടനാണ് ഷെയിൻ നിഗം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിൻ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം. ഇതിനു പുറമേ അന്തരിച്ച മിമിക്രി,സിനിമ താരം അബിയുടെമകനുമാണ്. അടുത്തിടെ ഷൈനിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സും ഇഷ്ക്കും. എന്നാലിപ്പോൾ ഈ ഇരു ചിത്രങ്ങൾക്ക് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചയാകുന്നത്. ഉല്ലാസം എന്നാണ് ചിത്രത്തിന്റെ പേര്.

ഗംഭീര ഗെറ്റപ്പിലാണ് ഷെയ്ന് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ എത്തുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് സ്കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഷെയ്‌നിനെ കണ്ട് താരത്തിന് രണ്‍ബീര്‍ കപൂറിന്റെ ഛായയുണ്ടെന്നും ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത് . ഷൈൻ തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.

നവാഗതനായ ജീവന്‍ ജോജോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് പവിത്ര.

അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക,നയന എൽസ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതമറ്റം ബ്രദേഴ്‌സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് തിരക്കഥ. സ്വരൂപ് ഫിലിപ്പ് ക്യാമറ ചലിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധിക്കപ്പെട്ട ഛായാഗ്രഹകനാണ് സ്വരൂപ് ഫിലിപ്പ്.

കാല, മാരി, പേട്ട, സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ച ബാബ ഭാസ്‌കര്‍ ആണ് ഉല്ലാസത്തില്‍ നൃത്തസംവിധായകന്‍.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്നന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. പൊജകട് ഡിസൈനർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ.എഡിറ്റർ- ജോൺകുട്ടി കല- നിമേഷ് താനൂർ വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- റഷീദ് അഹമ്മദ് സഹസംവിധാനം-സനൽ വിദേവൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്.

നേരത്തെ , ഒരു സിനിമാ നടനെക്കാൾ ഉപരി തനിക്ക് ഇപ്പോഴും അബിയുടെ മകനായി തന്നെ അറിയപ്പെടാനാണ് ഇഷ്ടമെന്ന് ഷെയിൻ പറഞ്ഞിരുന്നു. പലര്‍ക്കും ഞാന്‍ അബിയുടെ മകനും, അബീക്കയുടെ മകനുമൊക്കെയാണ്. അവര്‍ക്കെന്റെ പേര് അറിയില്ല. പക്ഷേ അബിയുടെ മകനാണെന്നറിയാം . ഉപ്പയുടെ ഷോകളും സിനിമകളും കണ്ടുകൂടിയ ഇഷ്ടം എനിക്കും കൂടി തരുന്നു. സിനിമാ ലോകത്തും അങ്ങനെ തന്നെ. അങ്ങനെ കേള്‍ക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറ്റവും ഇഷ്ടം. എന്നും അങ്ങനെ തന്നെയായിരിക്കട്ടെ’- ഷെയിൻ പറഞ്ഞിരുന്നു.

shain nigam- hot look- social media-

Noora T Noora T :