ലാലേട്ടനുമായി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു നാല് പ്രവിശ്യമെങ്കിലും ശ്രമിച്ചിട്ടുണ്ട്,പക്ഷേ …

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി.ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങള്‍ അവതരിപ്പിച്ച സംവിധായകൻ ഷാഫിയാനിന്ന് തന്നെ പറയാം.ഇപ്പോഴിതാ തന്റെയും സ്വപ്‌നമായ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാഫി.എന്നാല്‍ ഷാഫില്‍ നിന്നും ഒരു മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.തന്റെ ആ സ്വപ്നത്തെ കുറിച്ചാണ് ഷാഫി പറയുന്നത്.

‘മമ്മൂക്കയായിട്ട് മൂന്ന് നാല് സിനിമകള്‍ ചെയ്യുന്നതിനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ദിലീപായിട്ടും പൃഥ്വിരാജായിട്ടും ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ എല്ലായിടത്തു നിന്നും ഉയരുന്ന ചോദ്യമാണ് ലാലേട്ടനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുക എന്നത്.

ലാലേട്ടനുമായി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരു നാല് പ്രവിശ്യമെങ്കിലും ശ്രമിച്ചിട്ടുണ്ട്. പല കാരമങ്ങളാല്‍ അത് നടക്കാതെ പോയി. ഇപ്പഴും ശ്രമിക്കുകയാണ്. പല കഥകളും പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതില്‍ ഏതേലുമൊരു കഥ ലാലേട്ടന് ഓക്കെയായാല്‍ ഉറപ്പായിട്ടും ചെയ്യും. ചെയ്യണമെന്ന വലിയ ആഗ്രഹമുണ്ട് അതിനാല്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഷാഫി പറഞ്ഞു.

ബിജു മേനോനെ നായകനാക്കിയാണ് ഷാഫിയുടെ പുതിയ ചിത്രം. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അതോടൊപ്പം ദശമൂലം ദാമുവിന്റെയും വര്‍ക്കുകല്‍ നടക്കുന്നുണ്ടെന്നും ഷാഫി പറയുന്നു. ഏത് സ്‌ക്രിപ്റ്റ് ആദ്യം തീരുന്നോ അത് ആദ്യം ചെയ്യുമെന്ന് ഷാഫി വ്യക്തമാക്കി.

shafi about mohanlal

Vyshnavi Raj Raj :