കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ ടെലിവിഷന്‍ താരം ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഷാബുരാജിന് മരണം സംഭവിച്ചത്.
സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലമ്പലത്തെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. രണ്ട് ലക്ഷം രൂപ ഷാബുരാജിന്റെ ഭാര്യ ചന്ദ്രികക്ക് നല്‍കി
കുടുംബത്തിലെ ഏക വരുമാന ദായകനായിരുന്നു ഷാജു. ഇത് പരിഗണിച്ച് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് കൂടി ധനസഹായം നല്‍കുമെന്ന് ബാലന്‍ അറിയിച്ചു. ചന്ദ്രിക ആറ് വര്‍ഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായവും നല്‍കും.
വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാരും സഹായം നല്‍കും. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഷാജുവിന്റെ മകന് എം ആര്‍ എസില്‍ പ്രവേശനം നല്‍കി തുടര്‍പഠന സൗകര്യമൊരുക്കാനും നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് കിളിമാനൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന അപേക്ഷയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
Shaburaj