പേരുപറഞ്ഞ് പരിചയപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ആരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു; വേദനയോടെ പ്രേം കുമാർ

സിനിമാ സീരിയല്‍ താരം രവി വള്ളത്തോളിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അസുഖബാധിതനായി കഴിയുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. രോഗാവസ്ഥയിലായതോടെ അഭിനയ രംഗത്തുനിന്നും അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു. അദ്ദേഹമായുള്ള സൗഹൃദത്തെക്കുറിച്ച്‌ നടന്‍ പ്രേം കുമാര്‍ പറയുന്നു

സ്നേഹസാന്ദ്രമായ പെരുമാറ്റം കൊണ്ടാണ് രവി വള്ളത്തോള്‍ തന്നെ ചേര്‍ത്തുപിടിച്ചതെത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

‘മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മരുമകളുടെ മകന്‍, നാടകപ്രതിഭ ടി.എന്‍. ഗോപിനാഥന്‍ നായരുടെ മകന്‍, സുന്ദരനായ നടന്‍ എന്നീ തലക്കനങ്ങളൊന്നുമില്ലാതെ നിഷ്കളങ്കമായ ചിരിയും സൗമ്യമായ പെരുമാറ്റവുമായി അഭിനയത്തില്‍ തുടക്കക്കാരായ ഞങ്ങളെ അദ്ദേഹം അളവറ്റ് പ്രോത്സാഹിപ്പിച്ചു. അവിടെനിന്നാണ് രവി വള്ളത്തോള്‍ എനിക്ക്‌ ജ്യേഷ്ഠതുല്യനായ രവിയേട്ടനാകുന്നത്. അതിനുശേഷം കുറെ ടെലിഫിലിമുകളിലും സിനിമകളിലും ഞങ്ങളൊന്നിച്ച്‌ അഭിനയിച്ചിരുന്നു.

നേരില്‍ കാണുമ്ബോള്‍ അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ച്‌ ഉപദേശിക്കും. ഇങ്ങനെ ഉഴപ്പി നടക്കരുത്. സിനിമയില്‍ സീരിയസായി സജീവമാകണം എന്നൊക്കെ പറയും. പക്ഷേ, സ്വന്തം കാര്യത്തില്‍ അതൊന്നും പാലിക്കുന്നത് കാണാറില്ല. എന്റെ അറിവില്‍, സിനിമയില്‍ ഒരവസരത്തിന് അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തെ തേടി വന്നവയായിരുന്നു.’ പ്രേം കുമാര്‍ പറഞ്ഞു.

രവി വള്ളത്തോള്‍ സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് താനും ഭാര്യയും കാണാന്‍ ചെന്നതിനെക്കുറിച്ച്‌ താരം പങ്കുവച്ചു. ‘ അദ്ദേഹം സുഖമില്ലാതെ ഞാനും ഭാര്യയും കാണാന്‍ പോയി. കണ്ടപ്പോള്‍ മുഖത്ത് മുഖമുദ്രയായ തെളിഞ്ഞ ചിരിയില്ല; ഒരു ഭാവവുമില്ലാത്ത നോട്ടം മാത്രം. ഞാന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തി. പക്ഷേ, അദ്ദേഹത്തിന് ആരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇറങ്ങാന്‍ നേരം അദ്ദേഹത്തിന്റെ കെെയില്‍ ഞാനെന്റെ കൈ ചേര്‍ത്തുവച്ചു… അദ്ദേഹം എന്റെ കൈ പിടിച്ചു… എന്റെ കണ്ണു നിറഞ്ഞു പോയി; അതായിരുന്നു അവസാന കൂടിക്കാഴ്ച…’ താരം വേദനയോടെ പങ്കുവച്ചു

premkumar

Noora T Noora T :