മോഹൻലാലിനെ മുമ്പ് മോനെ എന്നാണ് വിളിച്ചിരുന്നത്, പക്ഷെ പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് കേണലൊക്കെയായശേഷം എനിക്കൊരു പേടി വന്നു. വലിയ ആളല്ലേ…; സേതുലക്ഷ്മി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി സേതുലക്ഷ്മി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാൽ പടത്തിൽ ഞാൻ അഭിനയിച്ചപ്പോഴെല്ലാം നല്ല ശമ്പളം എനിക്ക് തന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തും രാജാധിരാജയിൽ അഭിനയിച്ചപ്പോഴും ഡയലോഗ് പറയേണ്ട മോഡുലേഷനൊക്കെ പറഞ്ഞ് തരുമായിരുന്നു മമ്മൂട്ടിയെന്നും സേതുലക്ഷ്മി പറയുന്നു.

അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ല. എല്ലാം അറിയാം. സിനിമ അവരുടെ കയ്യിലല്ലേ. സിനിമയിൽ ഡയലോഗ് പറയേണ്ട രീതിയൊക്കെ അവർക്ക് നന്നായി അറിയാം. ഞാൻ നാടകത്തിൽ നിന്നും പോയതല്ലേ. ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരാൻ അറിയാം. പക്ഷെ കിട്ടുന്നതിൽ ഇത്തിരി എനിക്ക് കൂടി തരണമെന്ന് തമാശയായിട്ടൊക്കെ മമ്മൂട്ടി പറയാറുണ്ട്.

ഇത്രയൊക്കെ ഉണ്ടായിട്ടും ഇതിൽ നിന്നും പൈസ വേണോയെന്ന് ഞാൻ അപ്പോൾ‌ ചോദിച്ചു. എത്രയൊക്കെ ഉണ്ടായിട്ട് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. കോടാനുകോടി ഉണ്ടെന്നാണ് ജനങ്ങളൊക്കെ പറയുന്നതെന്ന് ഞാൻ പറഞ്ഞു. ഉടനെ ഒന്നുമില്ല എനിക്കെന്നായിരുന്നു മറുപടി. പിന്നെ വീട്ടുകാര്യങ്ങളൊക്കെ അന്വേഷിച്ചു. അദ്ദേഹത്തിന് എന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണെന്ന് അറിയില്ല.

ഭക്ഷണം കഴിക്കുമ്പോൾ അടുത്ത് വന്നിരുന്ന് സംസാരിക്കും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചൊക്കെ ചോദിക്കും. ഞാൻ മമ്മൂട്ടിയെ സാർ എന്നാണ് വിളിക്കുന്നത്. എന്റെ ഇളയതല്ലേ. വീട്ടിലേക്ക് വരുന്നുവെന്നൊക്കെ പറയും. എന്നോട് ഒരുപാട് തമാശയൊക്കെ പറയും സേതുലക്ഷ്മി പറഞ്ഞു. മോഹൻലാലിനെ മുമ്പ് മോനെ എന്നാണ് വിളിച്ചിരുന്നത്.

പക്ഷെ പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് കേണലൊക്കെയായശേഷം എനിക്കൊരു പേടി വന്നു. വലിയ ആളല്ലേ… ഭയങ്കര ഉദ്യോഗമൊക്കെയല്ലേ. ലെഫ്റ്റനന്റ് കേണലാകുന്നതിന് മുമ്പ് മക്കളെ എന്നൊക്കെ വിളിച്ച് ഞാൻ മോഹൻലാലിനോട് സ്നേഹം കാണിക്കുമായിരുന്നു. മോന്റെ കാര്യമൊക്കെ പറയുമ്പോൾ… വിഷമിക്കേണ്ടെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും.‍ ഒരു സിനിമയിലേക്ക് വിളിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ടതില്ലെന്നും അതിനേക്കാൾ‌ നല്ല വേറെ പടം വരുമെന്നുമൊക്കെ പറയും.

മോഹൻലാൽ എന്നെ സഹായിച്ചിട്ടുണ്ട്. അതും പറയാതെ തന്നെ. മോനെ ചികിത്സിച്ച് പണമെല്ലാം തീർന്നെന്ന് സിനിമയുടെ സെറ്റിൽ പ്രവർത്തിക്കുന്ന ചിലരോട് ഞാൻ പറയാറുണ്ട്. നാടകം നിർത്തി വല്ലാത്ത അവസ്ഥയിലായിരുന്നു മോന് അസുഖം വന്നശേഷം ഞാൻ. അതുപോലെ അജു വർഗീസ് രണ്ട് ലക്ഷം രൂപ തന്നിരുന്നു. വേറെയും ഒരുപാട് നടന്മാർ സഹായിച്ചിരുന്നു.

മോന് കിഡ്നിക്ക് അസുഖം വന്നശേഷം ഡയാലിസിസ്, വീട്ടുവാടക, ചികിത്സാ ചിലവ് എല്ലാം എന്റെ ഉത്തരവാദിത്വത്തിൽപ്പെട്ടതായി. അങ്ങനെയാണ് സിനിമയിലും നാടകത്തിലും അഭിനയിച്ച പണം ചിലവഴിച്ചത്. ഇപ്പോൾ എനിക്ക് സമ്പാദിക്കാൻ പറ്റുന്നുണ്ട്. സീരിയലിൽ അത്യാവശ്യം നല്ല ശമ്പളവും കിട്ടുന്നുണ്ട്.

സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം 25000 രൂപയാണ്. അതുപോലെ മോഹൻലാൽ അഭിനയിക്കുന്ന പടത്തിൽ ഞാൻ അഭിനയിച്ചപ്പോഴെല്ലാം നല്ല ശമ്പളം എനിക്ക് തന്നിട്ടുണ്ട്. പുലിമുരുകനിൽ അഭിനയിച്ചപ്പോഴും നല്ല പ്രതിഫലം കിട്ടിയിരുന്നു എന്നും സേതുലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സേതു ലക്ഷ്മി. നാടകത്തിലൂടെയെത്തി ഇന്ന് സിനിമകളിലും സീരിയലുകളിലും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് താരം. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള സേതുലക്ഷ്മി ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ എന്ന നാടകത്തിൽ ആണ് അഭിനയിക്കുന്നത്. തുടർന്ന് 40 വർഷത്തിനിടെ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ നിരവധിപ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ സേതുലക്ഷ്മി മകന്റെ ചികിത്സക്കായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു.

തന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് സേതുലക്ഷ്മിയമ്മയ്ക്ക്. വീട്ടുകാരെ എതിർത്ത് പ്രണയം വിവാഹം കഴിച്ചതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് ഈയ്യടുത്ത്. പ്രണയ വിവാഹം കഴിച്ചതോടെ തന്നെ വീട്ടിൽ കയറ്റാതായെന്നാണ് സേതുലക്ഷ്മി പറയുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ കയറ്റുന്നതെന്നും പറയുന്നു.

‘വാടകയ്ക്കാണ് ഞാനും ഭർത്താവും താമസിച്ചിരുന്നത്. ഡാൻസ് പഠിപ്പിക്കലും അമച്വർ നാടകം കളിക്കലുമായിരുന്നു എനിക്ക്. അങ്ങേർക്ക് മേക്കപ്പും. അവസാനം പ്രൊഫഷണൽ നാടകം വന്നു. ഇങ്ങേർക്ക് മേക്കപ്പില്ല. അവിടം തൊട്ട് ഈഗോ വന്ന് തുടങ്ങി. ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടാതായി. എന്റെ വീട്ടുകാർ സ്വത്തൊക്കെ തരുമെന്ന് ഇങ്ങേർ വിചാരിച്ചോ എന്നറിയില്ല. എന്റെ വീട്ടുകാർ ഒരു സെന്റ് സ്ഥലം പോലും തന്നില്ല. എന്നെ ഒഴിവാക്കി. സ്വത്തുക്കൾ സഹോദരങ്ങളെടുത്തു. ഈ നിമിഷം വരെ എനിക്ക് തന്നിട്ടില്ലെന്നാണ് സേതുലക്ഷ്മി പറയുന്നത്.

അച്ഛൻ ഇല്ലാത്തതുകൊണ്ട് എന്റെ മക്കളുടെ ആവശ്യങ്ങൾ സാധിച്ച് കൊടുക്കാൻ അമ്മയായ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞാൻ പണം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ചില്ല. അങ്ങനെ മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ചത് കൊണ്ട് ബാങ്ക് ബാലൻസ് ഇല്ല സമ്പാദ്യമൊന്നുമില്ല, കിട്ടുന്ന പണം മക്കൾക്കും കുടുംബത്തിനും വേണ്ടി ചിലവാക്കും. സിനിമാക്കാർ എല്ലാവരും വലിയ പണക്കാരാണെന്ന് ഒരു തോന്നലുണ്ട്. പക്ഷെ അങ്ങനെയല്ല, വലിയ നടന്മാരുടെ കാര്യമാണ് അത്. മക്കൾ പറഞ്ഞു ‘അമ്മ ഇനി ഇങ്ങനെ കിട്ടുന്ന കാശോക്കെ ചിലവാക്കരുത് സമ്പാദിച്ചു തുടങ്ങണമെന്ന്. സിനിമയിൽ ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

മാത്രമല്ല, മഞ്ജുവാര്യരുടെ ഹൗ ഓൾഡ് ആർ യുവിലെ കഥാപാത്രത്തിലൂടെയാണ് സേതുലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും മികച്ച കഥാപാത്രങ്ങൾ തേടിയെത്തുന്നതും. മഞ്ജുവിനെ കുറിച്ചും അഭിമുഖത്തിൽ സേതുലക്ഷ്മി പറഞ്ഞിരുന്നു. മഞ്ജു വാര്യർ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ്. ആ, കുഞ്ഞ്, ഇങ്ങനെ നമ്മുടെ മുമ്പിലേക്ക് വരുമ്പോൾ അറിയാതെ തോന്നിപോകും മഹാലക്ഷ്മിയാണോ ഈ വരുന്നത് എന്ന്.. ശെരിക്കും ഇതൊരു ദേവതയോ എന്ന് തോന്നാറുണ്ട്.

നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. പെരുമാറ്റം.. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഇങ്ങനെ നിക്കുകയാണ്‌. ഞാൻ ആരും അല്ലല്ലോ. പക്ഷെ കണ്ട ഉടനെ എന്റെ അരികിലേക്ക് ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു.

നമ്മളെ ഒരുപാട് പ്രോത്സാഹിപ്പിക്കും, മഞ്ജുവിനെ പോലെ ഇത്രയും വലിയൊരു നടി എന്നെ ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ്. അഭിനയിക്കുമ്പോഴും നന്നായി സഹകരിച്ചു. അതുകൊണ്ട് മാത്രം അവരുടെ മുൻപിൽ പാളിയില്ല. എന്നോട് സ്നേഹവും ബഹുമാനവും ഒക്കെയാണ്. അവർക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഒന്നും ഇല്ല.

എങ്കിലും ബഹുമാനം ആണ്.അതൊരു മഹാലക്ഷ്മിയാണ്, അപ്പോഴാണ് ഞാൻ മഞ്ജു എന്ന് എങ്ങനെ വിളിക്കുമെന്ന് ആശങ്കപ്പെട്ടത്. അപ്പോൾ അവർ തന്നെയാണ് പറഞ്ഞത് എന്നെ മഞ്ജു എന്ന് വിളിച്ചാൽ മതി എന്ന്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാളാണ്. അവർ തിരിച്ചു വന്നതും അവരുടെ ഒപ്പം അഭിനയിക്കാൻ ആയതും ആ സിനിമ വിജയം ആയതും വലിയ ഭാഗ്യം തന്നെയാണന്നും സേതുലക്ഷ്മി പറയുന്നു. ഞാൻ പല ചോദ്യങ്ങളും ചോദിച്ചു അതിന്റെ മറുപടി ഒക്കെ പറയുന്നത് കേൾക്കുമ്പോൾ ദേവതയാണോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. അല്ലാതെ ദൈവത്തെ പോലെയല്ല, എനിക്ക് എന്റെ മോളെ പോലെയാണ് മഞ്ജു എന്നുമാണ് സേതുലക്ഷ്മി പറയുന്നത്.

ഇപ്പോൾ മൗനരാഗം എന്ന സീരിയലിലും സേതുലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള താരം കൂടിയാണ് സേതുലക്ഷ്മി. ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ എന്ന നാടകത്തിൽ ആണ് അഭിനയിക്കുന്നത്. തുടർന്ന് 40 വർഷത്തിനിടെ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തു നിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലു മക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. ചിറയിൻകീഴ് അനുഗ്രഹ എന്ന നാടക ട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെ തുടർന്ന് അവസാനിപ്പിച്ചു.

കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടക സമിതികളിൽ പ്രവർത്തിച്ചു.നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയലുകളിൽ സജീവമാണ്. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി സേതുലക്ഷ്മിയ്ക്ക് അവസരം നൽകിയത്. പതിന്നാല് വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ തിരിച്ചെത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് സേതുലക്ഷ്മി എത്തിയത്. ഇതിന്റെ തന്നെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :