നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും, ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന മൻവി !

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി താരമെത്താറുണ്ട്. സീരിയൽ രംഗത്ത് സജീവമാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നാടൻ വസ്ത്രങ്ങളിലും മോഡേൺ വേഷങ്ങളിലും മാൻവി തിളങ്ങാറുണ്ട്. മാൻവിയുടെ സാരി ലുക്കിലുള്ള ചിത്രങ്ങൾ പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്.

. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്.
നീല നിറത്തിലെ അതിമനോഹരമായ മിനി ഡ്രസിലാണ് ഇത്തവണ മാൻവി എത്തിയിരിക്കുന്നത്. അധികം മേക്കപ്പ് ഒന്നുമില്ലാതെ സിംപിൾ ലുക്കിലാണ് താരമെത്തിയിരിക്കുന്നത് നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും, നിങ്ങൾക്ക് അവയെ പിന്തുടരാൻ ധൈര്യമുണ്ടെങ്കിൽ- എന്നാണ് മാൻവി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഒരു പൂവിനെ പോലെ സുന്ദരിയായാണ് മാൻവിയെ ചിത്രങ്ങളിൽ കാണാനാവുക. അയ്യമ്പാറയിൽ നിന്നാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

കൂടെവിടെ സീത, മിസിസ് ഹിറ്റ്‌ലർ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് പരമ്പരകളിൽ ശ്രദ്ധേയ വേഷമാണിപ്പോൾ മാൻവി അവതരിപ്പിക്കുന്നത്.

ഇടയ്ക്കിടെ റീൽസുകളുമായും താരമെത്താറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ മാൻവി നടത്തിയ ചോദ്യോത്തര സെഷനും ആരാധകർ ഏറ്റെടുത്തിരുന്നു. തടി കുറയ്ക്കാൻ ആഗ്രഹമില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാൻവി മറുപടി പറഞ്ഞത്. എന്തായാലും മാൻവിയുടെ ഈ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് മാൻവി. സീരിയൽ വിശേഷങ്ങളും തന്റെ പേഴ്സണൻ സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സ് താരത്തിനുണ്ട്. മാൻവി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആവാറുമുണ്ട്.

വില്ലത്തി വേഷം മാത്രമല്ല കോമഡിയും താരത്തിന് വഴങ്ങും. സീതയില്‍ അൽപം കോമഡി ടച്ചുള്ള കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. കോമഡി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു കരുതിയത്. എല്ലാവരും പോത്സാഹിപ്പിച്ചതോടെയായിരുന്നു സീതയില്‍ കോമഡി ചെയ്തതെന്നും മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.തന്റെ സീരിയലുകൾക്ക് കൂടുതൽ അഭിപ്രായം പറയുന്നത് തന്റെ കൂട്ടുകാരിളാണെന്നും പറഞ്ഞിരുന്നു. സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങൾ കാണുമ്പൊൾ, നീ എന്തൊക്കെയാണീ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടെന്നും മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് മാൻവി, കുടുംബത്തെ നോക്കുന്നയാളായിരിക്കണം തനിക്ക് ഭര്‍ത്താവായി വരേണ്ടതെന്നും മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ചേച്ചിയമ്മ എന്ന പരമ്പരയിലൂടെയായാണ് മാന്‍വിയുടെ അഭിനയജീവിതം തുടങ്ങിയതെങ്കിലും താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നെഗറ്റീവ് കഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സ്റ്റാർ മാജിക്കിൽ മാൻവി എത്തുന്നത്. ഷോയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം എത്താറില്ല. അഭിനയത്തിനോടൊപ്പം പഠിത്തവും തുടരുന്നുണ്ട്.

AJILI ANNAJOHN :