അമ്മയ്ക്ക് മർദ്ദനം; വീട്ട് ഉപകരണങ്ങൾ തല്ലി തകർത്തു, സീരിയൽ നടി ആർദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം!

സീരിയൽ താരം ആർദ്ര ദാസിന്‍റെ തിരുവില്വാമലയിലെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.
ഒരു സംഘം ആളുകൾ വീട്ടിലെത്തി ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിതകർക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശനിയാഴ്ച വൈകീട്ട് ഒരും സംഘം ആളുകൾ തിരുവില്വാമലയിലെ പട്ടിപ്പറമ്പിലെ വീട് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു. അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്. ആക്രമത്തിൽ പരിക്കേറ്റ ശിവകുമാരിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം അയൽവാസിയെ അക്രമിച്ചതിന് താരത്തിന്‍റെ അമ്മ ശിവകുമാരിക്കെതിരെയും കേസുണ്ടെന്ന് പോലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്ഥലത്തെ മദ്യപ സംഘത്തിനെതിരെ പരാതി നൽകിയതിന്‍റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആർദ്രയുടെ പ്രതികരണം. സംഭവസമയത്ത് താരത്തിന്‍റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർദ്രയും അച്ഛൻ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു.

പാലക്കാടുള്ള ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് നടിയുടെ അമ്മയ്ക്കെതിരെ നിലവിൽ കേസുണ്ട്. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Noora T Noora T :