സുശാന്തിന്റെ മരണം കൊലപാതകം തന്നെയോ? ഈ കുറിപ്പിൽ പറയുന്നത് സത്യമാണോ?

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിനിമ രംഗത്ത് ചൂടേറിയ പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ബോളിവുഡിലെ ചതികളെ കുറിച്ചും കുതികാല്‍ വെട്ടിനെപ്പറ്റിയുമൊക്കെ പലരും സംസാരിച്ചു.
ഡിപ്രെഷനാണ് താരത്തെ ആത്മ ഹത്യയിലേക്ക് എത്തിച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ചേരിതിരിവിന്റെയും തഴയലിന്റെയും ഇരയാണ് താരമെന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞു. താരത്തിന്റേത് ആത്മഹത്യയല്ല കൊലപാതകമാണ്, ബോളിവുഡിലെ ചില താരങ്ങള്‍ക്ക് മരണത്തിനു പങ്കുണ്ടെന്നു പറയപ്പെടുമ്പോൾ ഒരു ഫേസ്ബുക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ആദ്യം തന്നെ ഞാന്‍ മാപ്പ് ചോദിക്കുന്നു ഈ ചിത്രങ്ങള്‍ പങ്കു വെക്കുന്നതിന് , എന്ന തുടങ്ങുന്ന ഫേസ്ബുക് കുറിപ്പില്‍ താരത്തിന്റെ മരണ ചിത്രങ്ങള്‍ പങ്കു വെച്ചുകൊണ്ട് ഇത് ആത്മഹത്യയല്ല കൊല പതാ കമാണെന്ന സംശയമാണ് ഉന്നയിക്കുന്നത്. സാധരണ ഗതിയില്‍ ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ കാലുകള്‍ നിവര്‍ന്നാണ് ഇരിക്കുക എന്നാല്‍ താരത്തിന്റെ കാലുകള്‍ നോര്‍മല്‍ ആയി തന്നെയാണ് കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ താരത്തിന്റെ ശരീരം ഫ്രഷ് ആയിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതു നെറ്റിയിലായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും കാണാന്‍ സാധിക്കുന്നു. ഇത് മരണം സംഭവിക്കുന്നതിന്റെ മുന്‍പ് മര്‍ദ്ദനത്തിന് ഇരയായതായുള്ള സംശയവും ഉയര്‍ത്തുന്നു. താരത്തിന്റെ കഴുത്തില്‍ കാണുന്ന പാടുകള്‍ കയര്‍ ഉപയോഗിച്ച് മുറുക്കിയപോലെയാണെന്നും പറയുന്നു

മഹേഷ് ബട്ട്, മുകേത് ബട്ട്, റിയാ എന്നിവര്‍ക്കും താരത്തിന്റെ ജോലിക്കാര്‍ക്കും മരണത്തില്‍ പങ്കുള്ളതായും കുറിപ്പില്‍ പറയുന്നു. നൂറ് ശതമാനം ഇതൊരു കൊലപാതകമാണ് സമൂഹത്തിലെ ഉന്നതരായ പല വ്യക്തികള്‍ക്കും ഇതില്‍ പങ്കുള്ളതായും പറയുന്നു.സുശാന്ത് സിങ് രജ്പുത് എന്ന ചെറുപ്പകാരന്റെ വളര്‍ച്ച സഹ താരങ്ങളെ അസ്വാസ്ഥമാക്കിയിരുന്നോ? പ്രണയ നൈരാശ്യവും ഇതേ തുടര്‍ന്നുള്ള ഡിപ്രെഷനും താരത്തെ ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നോ? താരത്തിന്റേത് കൊലപാ തകമാണോ… ചുരുളഴിയാതെ നില്‍ക്കുകയാണ് താരത്തിന്റെ മരണം.ഈ ഫേസ്ബുക് കുറിപ്പ് ചെറിയതോതിലെങ്കിലും സംശയം വായനക്കാരില്‍ ഉയര്‍ത്തുന്നുമുണ്ട്. എന്തായാലും ഉടന്‍ തന്നെ താരത്തിന്റെ മരണകാരണം വ്യക്തമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഈ മാസം 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസില്‍ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോര്‍ട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്.

ABOUT BOLLYWOOD

Vyshnavi Raj Raj :