ആർട്ടിസ്റ്റുകൾക്കിടയിലെ ഐക്യമില്ലായ്മ,പരമ്പര നിർത്തണം എന്നുണ്ടെങ്കിൽ നിർത്താമെന്ന് നിർമ്മാതാവ്

പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ, തംബുരുവിന്റെ അമ്മ മേലേടത്തു വിശ്വനാഥമേനോൻറെ മകൾ . വാനമ്പാടി സീരിയലിലെ വില്ലത്തി പദ്മിനിയെ അറിയാത്തവർ ചുരുക്കം . അത്തരത്തിലുള്ള മിന്നും പ്രകടമാണ് പദ്മിനിയായി എത്തുന്ന സുചിത്ര നായർ കാഴ്ച വയ്ക്കുന്നത്. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ സുചിത്ര. ഒരേ സമയം വില്ലത്തിയായും, അതേ സമയം നായികയായും പകർന്നാടുന്നത്. പുരാണ പരമ്പരകകളിൽ ദേവിയുടെ വേഷങ്ങൾ അധികവും കൈകാര്യം ചെയ്തിരുന്നത് സുചിത്ര ആയിരുന്നു. വിടർന്ന കണ്ണുകളും ആകാര വടിവും ആണ് ഈ കഥാപാത്രങ്ങൾ അധികവും സുചിത്രയെ തേടിയെത്തിയത്. ദേവീ ഭാവങ്ങളിൽ നിറഞ്ഞു നിന്ന താരം സ്‌ക്രീനിൽ കട്ട വില്ലത്തി ആയി എത്തിയപ്പോഴും ഇരു കൈയും നീട്ടിയാണ് സുചിത്രയെ മിനി സ്‌ക്രീൻ ആരാധകർ സ്നേഹിച്ചത്.

ബാലതാരമായി അഭിനയമേഖലയിലേക്ക് വന്ന സുചിത്ര ദേവി ആയിട്ടായിരുന്നു അഭിനയം തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഇതാ സമയത്തിന് നൽകിയ അഭിമുഖത്തിൽ വാനമ്പാടി സീരിയൽ ക്ലൈമാക്സിൽ എത്തിയതിനെ കുറിച്ച് പറയുകയാണ് താരം. .

1000 ൽ നിർത്തണം എന്ന് ആക്ച്വലി പ്ലാൻഡ് ആയിരുന്നു. പക്ഷെ അത്രയും നീട്ടുന്നതിനോട് ചാനലിനും, പ്രേക്ഷകർക്കും അധികം യോജിപ്പ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ടുകൊണ്ടാണ് വാനമ്പാടിയുടെ ഷൂട്ടിങ് മുൻപോട്ട് പൊയ്കൊണ്ടിരുന്നത്. മുന്നൂറ് അല്ലെങ്കിൽ അഞ്ഞൂറ് എപ്പിസോഡുകൾ വരെയൊക്കെ സ്മൂത്തായി കാര്യങ്ങൾ പോയി. പക്ഷേ, ഒരു അഞ്ഞൂറ് എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ മുതൽ തന്നെ ആർട്ടിസ്റ്റുകൾക്കിടയിൽ തന്നെ ഐക്യമില്ലായ്മ ഉണ്ടാകാൻ തുടങ്ങി. ആ ക്ലാഷിനൊക്കെ ശേഷം, ഈ ആർട്ടിസ്റ്റുകളെയൊക്കെ ഒരുമിച്ചു കൊണ്ടുപോവാൻ ടെക്നിക്കലി ഒരുപാട് ഇഷ്യൂസ് അവിടെ വന്നിട്ടുണ്ടായിരുന്നു. ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരുന്നു . അതൊക്കെ പരിഹരിക്കാൻ അണിയറപ്രവർത്തകർ ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നു.

താന്നടക്കമുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റുകൾതമ്മിലുള്ള പ്രശ്നങ്ങൾ പരമ്പരയെ ഒരുപാട് ബാധിച്ചു. എന്തിനായിരുന്നു പ്രശ്നങ്ങൾ എന്ന് ചോദിച്ചാൽ അത് അറിയില്ല. അവസാനം നിർമ്മാതാവ് തന്നെ ഒരു ഡിമാൻഡ് വച്ചു, നിങ്ങൾക്ക് എല്ലാവര്ക്കും പരമ്പര നിർത്തണം എന്നുണ്ടെങ്കിൽ നിർത്താം എന്ന്. പക്ഷേ അപ്പോൾ എല്ലാവരും തമ്മിൽ കൊംപ്രമൈസ്‌ ആവുകയും, പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ വരാതെ പരോക്ഷത്തിൽ ആവുകയും ചെയ്തു. വാനമ്പാടിക്ക് എതിരെ പലരും പരസ്യമായി ആക്ഷേപം ഉന്നയിച്ചുകൊണ്ടും രംഗത്ത് വന്നതും ആകെ പ്രശ്നമായി. ഇതൊക്കെ പരമ്പരയുടെ ഷൂട്ടിങ്ങിനെ ബാധിച്ചു എന്നാണ് തനിക്കു പേഴ്സണൽ ആയി പറയാൻ ഉളളതെന്നും സുചിത്ര നായർ . പിന്നെയും കുറെ നാൾ മുൻപോട്ട് പോയെങ്കിലും പ്രശ്നങ്ങൾ വല്ലാതെ ടെക്നിക്കലി ബാധിക്കാൻ തുടങ്ങിയതോടെ നിർമ്മാതാക്കൾ വല്ലാതെ ഡെസ്പ് ആകാൻ തുടങ്ങി. അവർ തന്നെ ആയിരം എപ്പിസോഡിൽ നിർത്താം എന്ന് തീരുമാനിച്ചു. പിന്നെ അതിന്റെ ഇടക്ക് കൊറോണയും കൂടി വന്നതോടെ കാര്യങ്ങൾ വിചാരിച്ച എൻഡിൽ നിർത്താൻ അകാതെയും വന്നു. ഇതൊക്കെയാണ് വാനമ്പാടിയുടെ അരങ്ങിലും അണിയറയിലും നടന്നത് . കാര്യങ്ങൾ എന്തുതന്നെയായാലും വാനമ്പാടി ജൈത്രയാത്ര തുടർന്ന് ആയിരത്തിൽ എത്തിനിന്ൽകുന്നു .

Noora T Noora T :