പ്രേമിന്റെ പൗർണ്ണമി വിവാഹിതയാകുന്നു! വരൻ പൗർണമിത്തിങ്കൾ സംവിധായകൻ; ആശംസകളുമായി സോഷ്യൽ മീഡിയ

പൗര്‍ണമിത്തിങ്കൽ പരമ്പരയിലെ പൗര്‍ണമിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ഗൗരി കൃഷ്ണ. പരമ്പരയ്‌ക്കൊപ്പം തന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും അതിലെ പൗര്‍ണമിയെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗൗരി കൃഷ്ൺ വിവാഹിതയാകുന്നു. പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ. ഇന്നാണ് ഇരുവരുടേയും വിവാഹനിശ്ചയം.

വിവാഹനിശ്ചമാണെന്നും മനോജ് ആണ് വരനെന്നും ഗൗരി സമൂഹമാധ്യമത്തിലൂടെയാണ് ആരാധകരെ അറിയിച്ചത്.

‘‘ഗുഡ് മോണിങ്. മനോജ് സാറിന്റെയും (പൗർണമിത്തിങ്കളിന്റെ സംവിധായകൻ) എന്റെയും വിവാഹനിശ്ചയം ആണിന്ന്. ലൈവ് വിഡിയോ എന്റെ ഔദ്യോഗിക യൂട്യൂബ് ചാനിലിലൂടെ പങ്കുവയ്ക്കും. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം’’– എന്നായിരുന്നു ഗൗരി കുറിച്ചത്. ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസയുമായി എത്തി.

ജനുവരി 23ന് വിവാഹനിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ചടങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു. അവർ ആരോഗ്യം വീണ്ടെടുത്തതിനുശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് ഗൗരി അറിയിച്ചിരുന്നു. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.

Noora T Noora T :