കൂട്ടുകുടുംബത്തിലെ മഹത്വം പറയുന്ന മമ്മൂട്ടിയുടെ വാത്സല്യം സിനിമ പോലെ “സാന്ത്വനം” പരമ്പര സിനിമയാക്കിയാൽ; ശിവൻ ആയി ആ നടൻ; വില്ലൻ “തമ്പി” ഡാഡി ഗിരിജ; അഞ്ജലിയായി തെന്നിന്ത്യൻ താര സുന്ദരി!

കൂട്ടുകുടുംബത്തിലെ മഹത്വം പറയുന്ന മമ്മൂട്ടിയുടെ വാത്സല്യം സിനിമ പോലെ “സാന്ത്വനം” പരമ്പര സിനിമയാക്കിയാൽ; ശിവൻ ആയി ആ നടൻ; വില്ലൻ “തമ്പി” ഡാഡി ഗിരിജ; അഞ്ജലിയായി തെന്നിന്ത്യൻ താര സുന്ദരി; വീഡിയോ കാണാം!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനം മിനിസ്‌ക്രീനിൽ കാണുമ്പോൾ ഒരു കൂട്ടുകുടുംബത്തിലെ ജീവിതമെല്ലാം കാണാനാകും . ഗൃഹനാഥനും ഗൃഹനാഥയും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റംഗങ്ങളും അങ്ങനെ നിരവധി താരങ്ങളാണ് പരമ്പരയിലും ഉള്ളത്. എന്തൊക്കെ പ്രതിസന്ധി വന്നാലും ഒന്നിച്ചു നിന്ന് നേരിടാൻ കുടുംബത്തിന് കഴിയും. കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന പുരോഗമന കാലഘട്ടത്തിൽ ഇത്തരമൊരു കുടുംബ കഥ പലപ്പോഴും അനിവാര്യമായി വരാറുണ്ട്.

ഇനി സാന്ത്വനം സിനിമക്കിയാലോ? മുൻപ് ഇതുപോലെയുള്ള കൂട്ടുകുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമകൾ അനവധി വന്നിട്ടുണ്ട്. വാത്സല്യം, വല്യേട്ടൻ , വേഷം , ഇതുപോലെ ഒരുകാലഘട്ടത്തിലെ മലയാളം സിനിമകളിലെല്ലാം കുടുംബം ഒരു വലിയ കഥാപാത്രമാകുന്നുണ്ട്. എന്നാൽ, ഇന്ന് ‘അമ്മ കഹ്‌ദപത്രങ്ങൾ പോലും സിനിമകളിൽ ഇല്ല എന്നത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. ഇന്നത്തെ സിനിമകൾക്ക് ഒരുപാട് വ്യത്യസങ്ങൾ വന്നിട്ടുണ്ട്. കാലത്തിന്റേതായ ഒരുപാട് മാറ്റങ്ങൾ..

ഇപ്പോഴുള്ള സിനിമകൾക്കിടയിൽ ചിന്തിക്കാൻ പോലും സാധിക്കില്ല എങ്കിലും മമ്മൂട്ടി ചിത്രമായ വാത്സല്യം പോലെ ഒരു സിനിമയാക്കാൻ കൊള്ളാവുന്ന കഥയാണ് സാന്ത്വനം പാരമ്പരയുടേത്. ഇനി അത്തരത്തിൽ ഒരു സിനിമയായാൽ സീരിയൽ കഥാപാത്രങ്ങൾക്ക് പകരം ആരൊക്കെ ആകും സിനിമയിൽ വരുക എന്ന് ഒരു രസകരമായ വീഡിയോ പോലെ നോക്കാം.. ആരൊക്കെ ആർക്കൊക്കെ മാച്ച് ആകുമെന്ന് നമുക്ക് നോക്കാം…

Noora T Noora T :