ബാലചന്ദ്രകുമാറിന് കിട്ടിയത് മുട്ടൻ പണി! ദിലീപ് പണി തുടങ്ങിയോ? പൊട്ടിച്ചത് ആദ്യത്തെ വെടിക്കെട്ടോ? പോലീസിന് ആ സൂചനയും ലഭിച്ചു ഇനി നാളെ വരെ കാക്കണോ?

ദിലീപിനെ സംബന്ധിച്ച് നാളെ ഏറെ നിർണ്ണായകമാണ്. ഒരറ്റത്ത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ ഹൈക്കോടതി വിധിയും മറ്റത്ത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെല്ലുവിളിയുമാണുള്ളത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ദിലീപിനെ പൊക്കി അകത്താക്കും. നീണ്ട് നീണ്ട് പോകുന്ന ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജിയുടെ വിധിയാണ് നാളെ എത്തുന്നത്

മുൻക്കൂർ ജാമ്യം കിട്ടുന്നതിന് മുന്നേ ദിലീപ് പണി തുടങ്ങിയെന്നാണ് പൊതുവെയുള്ള സംസാരം. ഇനി ബാലചന്ദ്രകുമാറിന് ഉറക്കമില്ലാത്ത രാത്രികലായിരിക്കുമെത്രെ… പീഡന പരാതിക്ക് പിന്നാലെ ദിലീപ് എന്തെല്ലാം ചെയ്യുമെന്ന് കണ്ടറിയണം. ബാലചന്ദ്ര കുമാർ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നാണറിയുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട് .യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം,പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. ഇതാണ് ദിലീപും ചെയ്തതെന്നാണ് കരുതുന്നത്.ബാലചന്ദ്രകുമാർ നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു എന്നാണ് മനസിലാക്കുന്നത്.

ബാലചന്ദ്രകുമാറിനെതിരെയുള്ള മൊഴി കെട്ടിച്ചമച്ചതാണെന്ന് പോലീസ് കരുതുന്നില്ല. കാരണം സിനിമാക്കാരുടെ പ്രൊഫൈൽ അത്ര മികച്ചതാണെന്ന വിശ്വാസം പോലീസിനില്ല. എന്നാലും പോലീസിനെ സഹായിച്ച വ്യക്തി എന്ന പരിഗണന ബാലചന്ദ്രകുമാറിന് കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല.

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയാൻ ഇരിക്കെ ഇന്നലെ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ ഇന്നലെ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.

ബാലചന്ദ്രകുമാറിനെ ഉപയോഗിച്ചാണ് പോലീസിൻ്റെ കളി. അക്കളിയിൽ ഇതുവരെ പോലീസ് വിജയിച്ചുവെന്നു വേണം കരുതാൻ. എന്നാൽ ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയാൽ പോലീസിൻ്റെ പ്രതീക്ഷകൾ തകിടം മറിയും. അതേ സമയം മുൻകൂർ ജാമ്യം ലഭിക്കും എന്ന് മനസിലാക്കി നീങ്ങാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Noora T Noora T :