മാനസികമായി തകര്‍ന്നിരിക്കുകയാണ്; എല്ലാവരോടും നന്ദി പറഞ്ഞ് സായി പല്ലവി

തെന്നിന്ത്യന്‍ താരസുന്ദരി സായി പല്ലവിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ സംസാരം. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ ജന്മദിനാശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താനിപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെങ്കിലും എല്ലാവരുടേയും സ്‌നേഹം തന്റെ മനസു നിറച്ചെന്നാണ് താരം കുറിക്കുന്നത്.

എവിടെനിന്ന് തുടങ്ങണമെന്നും എന്ത് എഴുതണമെന്നും എനിക്ക് അറിയില്ല. നമ്മുടെ ചുറ്റും ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന് ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇത്തവണത്തെ ബര്‍ത്ത്‌ഡേ ആഘോഷമാക്കാനുള്ള മൂഡില്‍ അല്ല. എന്നാല്‍ നിങ്ങളുടേയെല്ലാം സ്‌നേഹം എന്നിലെത്തിയപ്പോള്‍ ഞാന്‍ ഊര്‍ജ്ജസ്വലയായി. ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല. എന്നാലും തീവ്രമായി ആഗ്രഹിക്കാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. ഇത് തിരിച്ചു തരാന്‍ എന്നെ കൊണ്ട് കഴിയുന്നത് ഞാന്‍. എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും നേരുന്നു. സായി പല്ലവി കുറിച്ചു.താരത്തിന് കുടുംബവും സര്‍പ്രൈസ് ഒരുക്കിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ഇറങ്ങാന്‍ ഇരിക്കുന്ന സിനിമ വിരാടപര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ റാണ ദഗുബട്ടി സായിക്ക് ആശംസകള്‍ അറിയിച്ചത്. നടന്‍ നിവിന്‍ പോളി ഉള്‍പ്പടെ നിരവധി താരങ്ങളും ആശംസകള്‍ കുറിച്ചു.

Noora T Noora T :