കാണാന്‍ ഭംഗിയുണ്ട് എന്നൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല, സമൂഹം കാണിച്ചു തന്ന ഇത്തരം വഴികളിലൂടെ നടന്ന്, സ്വയം വെറുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സയനോര ഫിലിപ്പ്

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

അതുമാത്രമല്ല, ഇടയ്ക്കിടെ സയനോരയ്‌ക്കെതിരെ കടുത്ത തരത്തിലുള്ള ബോഡി ഷെയിമിംഗും നടക്കാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. ചെറുപ്പം മുതല്‍ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടതിനെ കുറിച്ച് താരം പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത് എന്നാണ് സയനോര ഇപ്പോള്‍ പറയുന്നത്. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത്.

നിറത്തിന്റെ കാര്യം പറയുകയാണെങ്കില്‍, ഈയിടെ താന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍, അവതാരക തന്നോട് ‘സ്‌കിന്‍ നല്ലതാണല്ലോ’ എന്ന് പറഞ്ഞു. അത്തരം അഭിനന്ദനങ്ങളൊന്നും തനിക്ക് മുമ്പ് ലഭിച്ചിരുന്നില്ല. കുട്ടിക്കാലത്തൊക്കെ, പാട്ടു പാടുന്ന കുട്ടി എന്നതിനപ്പുറം താന്‍ എന്ന ഒരാള്‍ എല്ലാവര്‍ക്കും അദൃശ്യയായിരുന്നു. കാണാന്‍ ഭംഗിയുണ്ട് എന്നൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല.

സമൂഹം കാണിച്ചു തന്ന ഇത്തരം വഴികളിലൂടെ നടന്ന്, സ്വയം വെറുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വേറിട്ട് നില്‍ക്കുക. അതാണ് താന്‍ പിന്തുടരുന്ന രീതി. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ കാംപെയ്ന്‍ നടന്ന സമയത്താണ് താന്‍ ഈ വിഷയത്തെ കുറിച്ച് ആദ്യമായി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയത്.

എന്നാല്‍, അത്തരം എഴുത്തുകളിലൂടെ ആള്‍ക്കാരുടെ ചിന്താഗതി മാറ്റാമെന്നുള്ള ധാരണയൊന്നും ഇപ്പോഴില്ല എന്നാണ് സയനോര ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഗായികയ്ക്ക് പുറമേ ഒരു അഭിനേതാവ് കൂടിയായി മാറിയിരിക്കുകയാണ് സയനോര ഇപ്പോള്‍. അഞ്ജലി മേനോന്‍ ചിത്രം ‘വണ്ടര്‍ വുമണി’ല്‍ സയനോര അഭിനയിച്ചിരുന്നു.

Vijayasree Vijayasree :